സ്വാതന്ത്ര്യദിനം ആഘോഷിച്ചു
Friday, August 16, 2019 10:01 PM IST
ന്യൂഡൽഹി: ആർകെ പുരം സെന്‍റ് തോമസ് ലത്തീൻ ഇടവകയും സെന്‍റ് പീറ്റർ സീറോ മലബാർ ഇടവകയും സംയുക്തമായി ഭാരതത്തിന്‍റെ എഴുപത്തി മൂന്നാമത് സ്വാതന്ത്ര്യദിനം ആഘോഷിച്ചു. സെക്ടർ രണ്ടിലുള്ള സെന്‍റ് തോമസ് പ്ലേ സ്കൂൾ ഗ്രൗണ്ടിൽ നടന്ന ചടങ്ങിൽ മുൻ എംഎൽഎ അനിൽ ശർമ ദേശീയ പതാക ഉയർത്തി. ഫാ. മരിയ സൂസേ, ഫാ. പയസ് മലേകണ്ടത്തിൽ, ഫാ. ജിയോ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.

റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്