കൂട്ടിയിടി തടയാൻ സെൻസറുമായി കർണാടക ആർടിസി
Friday, August 16, 2019 11:02 PM IST
ബംഗളൂരു: സംസ്ഥാനത്ത് റോഡപകടങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ, മറ്റു വാഹനങ്ങളുമായുള്ള കൂട്ടിയിടി തടയാൻ സെൻസർ സംവിധാനവുമായി കർണാടക ആർടിസി. ബസുകളിലെ ബമ്പറുകളിൽ ഘടിപ്പിക്കുന്ന സെൻസറുകൾ മുന്നിലുള്ള വസ്തുക്കളെക്കുറിച്ച് മുന്നറിയിപ്പ് നല്കും. 500 മീറ്റർ ദൂരത്തിലുള്ള വസ്തുക്കളെ തിരിച്ചറിയാൻ ഈ സംവിധാനത്തിനു കഴിയും.

നിലവിൽ പരീക്ഷണാടിസ്ഥാനത്തിൽ രണ്ടു വോൾവോ ബസുകളിലാണ് സെൻസർ സംവിധാനം ഏർപ്പെടുത്തിയത്. ഇത് വിജയമെന്നു കണ്ടതോടെ പത്ത് ബസുകളിൽ കൂടി സംവിധാനം ഏർപ്പെടുത്താനാണ് തീരുമാനം.