സീമാ സംഘോഷ് രാജ്യരക്ഷാപതിപ്പ് പ്രകാശനം 27 ന്
Monday, August 26, 2019 10:21 PM IST
ന്യൂഡൽഹി: സീമാ ജാഗരൺ മഞ്ച് സീമാ സംഘോഷ് രാജ്യരക്ഷാപതിപ്പ് പ്രകാശനം ഓഗസ്റ്റ് 27ന് (ചൊവ്വ) നടക്കും. തീൻമൂർത്തി ഭവനിൽ നടക്കുന്ന ചടങ്ങിൽ രാഷ്ട്രീയ സ്വയംസേവക് സംഘ് മാന്യ സഹ സർക്കാര്യവാഹ്‌ ഡോ: കൃഷ്ണഗോപാൽ നിർവഹിക്കും.

രാജ്യരക്ഷാ സഹ മന്ത്രി ഡോ. ജീദേന്ദ്രസിംഗ് മുഖ്യാതിഥി ആയിരിക്കും. പഞ്ചജന്യയുടെ മുൻ ചീഫ് എഡിറ്ററും രാജ്യസഭ എംപി യുമായ തരുൺ വിജയ് അദ്ധ്യക്ഷത വഹിക്കും. പരിപാടിയിൽ, ലഫ്. ജനറൽ വിനോദ് ഭാട്ടിയ , ലഫ്. ജനറൽ നിതിൻ കോഹ് ലി, സീമാ ജാഗരൺ മഞ്ച് പ്രസിഡന്‍റ് മുരളീധർ തുടങ്ങിയവർ പങ്കെടുക്കും.

റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്