ചാവറ കപ്പ് ടൂർണമെന്‍റ് സമാപിച്ചു
Wednesday, August 28, 2019 12:58 AM IST
ബംഗളൂരു: ധർമാരാം സെമിനാരിയിൽ ആരംഭിച്ച ചാവറ കപ്പ് ടൂർണമെന്‍റിന്‍റെ രണ്ടാം പതിപ്പിന് ഇന്നലെ കൊടിയിറങ്ങി. സ്വാതന്ത്ര്യദിനത്തിൽ ആരംഭിച്ച ടൂർണമെന്‍റിൽ ബംഗളൂരുവിലെ 21 സെമിനാരികളിൽ നിന്നായി 250 വൈദികവിദ്യാർഥികൾ പങ്കെടുത്തു.

ടൂർണമെന്‍റിന്‍റെ സമാപനദിനമായ ഇന്നലെ നടന്ന ബാഡ്മിന്‍റൺ, വോളിബോൾ മത്സരങ്ങളിൽ ജീവാലയ സെമിനാരി ജേതാക്കളായി. ഫുട്ബോൾ മത്സരത്തിൽ സെന്‍റ് പീറ്റേഴ്സ് സെമിനാരിയും ബാസ്കറ്റ് ബോൾ മത്സരത്തിൽ ധർമാരാം കോളജും ജേതാക്കളായി. വിജയികൾക്ക് ധർമാരാം റെക്ടർ റവ.ഡോ. ജോർജ് എടയാടിയിൽ സിഎംഐ ട്രോഫികൾ വിതരണം ചെയ്തു.