മേജർ ജനറൽ ജോയ്‌സ് ഗ്ലാഡിസ്‌ റോച്ച് സ്ഥാനമേൽക്കുന്നു
Thursday, August 29, 2019 7:34 PM IST
ന്യൂഡൽഹി: മിലിട്ടിറി നഴ്സിംഗ് സർവീസിലെ പരമോന്നത പദവിയായ അഡീഷണൽ ഡയറക്ടർ ജനറലായി മലയാളിയായ മേജർ ജനറൽ ജോയ്സ് ക്ലാഡിസ് റോച്ച് സെപ്റ്റംബർ ഒന്നിന് സ്ഥാനമേൽക്കും.

ഡൽഹിയിലെ സൈനിക ആശുപത്രിയായ ആർമി ഹോസ്പിറ്റലിൽ റിസർച്ച് ആൻഡ് റെഫറലിൽ പ്രിൻസിപ്പൽ മേട്രൺ ആയി സേവനമനുഷ്ഠിവരികയാണ് പുതിയ നിയമനം.

തൃശൂർ ചാലക്കുടി കടുകുറ്റി കിഴക്കേടത്ത് ഗ്രിഗറി ജോസഫ് റോച്ചിന്‍റേയും ജോനാ റോച്ചിന്‍റേയും മകളാണ് ജോയ്സ്.

കരസേനയിലും നാവികസേനയിലും വ്യോമസേനയിലും മറ്റു സൈനികർക്കൊപ്പം തോളോടുചേർന്ന് മിലിട്ടിറി നഴ്സിംഗ് ഉദ്യോഗസ്ഥർ സ്തുത്യർഹമായ സേവനം അനുഷ്ഠിക്കുന്നതായി ജനറൽ ഓഫീസർ അറിയിച്ചു.

റിപ്പോർട്ട്: പി.എൻ. ഷാജി