മെൽബണിൽ മാണി സാറിന്‍റെ പുസ്തകം പ്രകാശനം ചെയ്തു
Thursday, August 29, 2019 8:01 PM IST
മെൽബൺ: പ്രതിഛായ ബുക്സ് പുറത്തിറക്കിയ അന്തരിച്ച കേരള കോൺഗ്രസ് ചെയർമാൻ കെ.എം മാണിയുടെ "അധ്വാനവർഗ സിദ്ധാന്തവും രാഷ്ട്രീയ സാമ്പത്തിക പഠനങ്ങളും', "മാണിസാർ സംസാരിക്കുന്നു' എന്ന പുസ്തകങ്ങളുടെ പ്രകാശന ചടങ്ങ് ഫ്രാങ്സ്റ്റണിൽ നടന്ന ചടങ്ങിൽ ജോസ് കെ. മാണി എംപി വീഡിയോ കോൺഫറൻസിലൂടെ ഉദ്ഘാടനം ചെയ്തു.

ആദ്യ പുസ്തകത്തിന്‍റെ പ്രകാശനം പ്രദീപ് വലിയപറമ്പിൽ ക്നാനായ അസോസിയേഷൻ വൈസ് പ്രസിഡന്‍റ് ജോസ് സ്റ്റീഫനു നല്കി പ്രകാശനം ചെയ്തു. രണ്ടാമത്തെ പുസ്തകത്തിന്‍റെ പ്രകാശനം സെബാസ്റ്റ്യൻ ജേക്കബ് ഫ്രാങ്ക്സ്റ്റൺ മലയാളി അസോസിയേഷൻ മുൻ സെക്രട്ടറി ബിജു പണിക്കർക്ക് നല്കി പ്രകാശനം ചെയ്തു.

സെബാസ്റ്റ്യൻ ജേക്കബ്അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രദീപ് വലിയ പറമ്പിൽ, സാബു പഴയാറ്റിൽ, അജേഷ് പോൾ, ഡൊമിനിക്ക് കുര്യൻ എന്നിവർ പ്രസംഗിച്ചു.

സെപ്റ്റംബർ 23 നു നടക്കുന്ന പാലായിലെ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥി മാണിസാറിന്‍റെ പിൻഗാമിയായി കരിങ്ങോഴയ്ക്കൽ തറവാട്ടിൽ നിന്നുള്ളവരാകണമെന്നും പ്രമേയം പാസാക്കി. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മെൽബണിലും പ്രത്യേകിച്ച് ഓസ്ട്രേലിയയിലുള്ള എല്ലാ പ്രവാസി മലയാളികളുടെയും സഹായ സഹകരണങ്ങൾ നേടുന്നതിനുവേണ്ടി ജിജോ കുഴികുളം, സിജോ ഈന്താനംകുഴി എന്നിവരുടെ നേതൃത്വത്തിൽ ജോഷി ജോർജ് കുഴികാട്ട്, എബിൻ അപ്രേം മണിപ്പുഴ, കരുവിള ഏഴാക്കുന്നേൽ, ജലേഷ് കൊട്ടാരം, റ്റോം, സജിഇല്ലി പറമ്പിൽ, റോയി കുരിശുംമൂട്ടിൽ എന്നിവരടങ്ങുന്ന കമ്മിറ്റിയും രൂപീകരിച്ചു. ചടങ്ങിൽ പ്രവാസി കേരള കോൺഗ്രസ് സെക്രട്ടറി തോമസ് വാതപ്പിള്ളി സ്വാഗതവും ഡേവിസ് ജോസ് നന്ദിയും പറഞ്ഞു.

റിപ്പോർട്ട്:ജോസ് എം. ജോർജ്