പൂക്കള മത്സരം സെപ്റ്റംബർ ഒന്നിന്
Friday, August 30, 2019 10:50 PM IST
ന്യൂ ഡൽഹി: പൊന്നോണത്തെ വരവേൽക്കാൻ ഡൽഹി മലയാളികളൊരുക്കുന്ന പൂക്കള മത്സരം സെപ്റ്റംബർ ഒന്നിന് (ഞായർ) രാവിലെ 9 മുതൽ 12 വരെ ആർ.കെ. പുരം സെക്ടർ 4-ലെ ഡിഎംഎ സാംസ്‌കാരിക സമുച്ചയത്തിൽ നടക്കും. മാനുവേൽ മലബാർ ജൂവല്ലറിയും ഡൽഹി മലയാളി അസോസിയേഷനും സംയുക്തമായാണ് മത്സരം സംഘടിപ്പിക്കുന്നത്.

പ്രഗത്ഭരായ 25 ടീമുകളാണ് ഇപ്രാവശ്യവും മത്സരത്തിനായി അണിനിരക്കുന്നത്. സമ്മാനാർഹർക്ക് സെപ്‌റ്റംബർ 10 ന് (ചൊവ്വ) വൈകുന്നേരം 5 നു സിരി ഫോർട്ട് ഓഡിറ്റോറിയത്തിൽ നടക്കുന്ന ഡിഎംഎയുടെ ഓണാഘോഷ പരിപാടിയോടനുബന്ധിച്ച് സമ്മാനങ്ങൾ വിതരണം ചെയ്യും.

റിപ്പോർട്ട്: പി.എൻ. ഷാജി