അ​നു​സ്മ​ര​ണ സ​ദ​സ് സം​ഘ​ടി​പ്പി​ച്ചു
Tuesday, September 3, 2019 9:49 PM IST
ന്യു​ഡ​ൽ​ഹി: എ​സ്എ​ൻ​ഡി​പി യോ​ഗം ന്യൂ​ഡ​ൽ​ഹി ശാ​ഖ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ദേ​ശാ​ഭി​മാ​നി ടി.​കെ. മാ​ധ​വ​ന്‍റെ 134-ാമ​ത് ജന്മദിന അ​നു​സ്മ​ര​ണ സ​ദ​സ് സം​ഘ​ടി​പ്പി​ച്ചു. പ​ട്ടേ​ൽ ന​ഗ​ർ-​ഗു​രു​നാ​ക്ക് ന​ഗ​റി​ൽ 2251/6ബി -4 ​ൽ ന​ട​ന്ന ച​ട​ങ്ങ് എ.​ടി. സാ​ബു ഉ​ദ്ഘാ​ട​നം ചെ​യ്തു. ക​ല്ല​റ മ​നോ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

പാ​റ്റൂ​ർ മ​ധു​സു​ദ​ന​ൻ, ടി.​കെ. മാ​ധ​വ​ൻ അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണ​വും ഇ​ന്ദു ര​ഞ്ജി​ത്ത് ശ്രീ​മ​ദ് സ​ത്യ​വ്ര​ത സ്വാ​മി അ​നു​സ്മ​ര​ണ​വും ന​ട​ത്തി. ഓ​മ​ന മ​ധു, തു​ള​സി ഭാ​യി, സ​ന്ധാ​ബി​ജ എ​ന്നി​വ​ർ ച​ട​ങ്ങി​ൽ പ്ര​സം​ഗി​ച്ചു.

പൗ​രാ​വ​കാ​ശം, അ​യി​ത്തോ​ച്ചാ​ട​നം, ക്ഷേ​ത്ര​പ്ര​വേ​ശ​നം, എ​ട്ട് മ​ണി​ക്കൂ​ർ ജോ​ലി തു​ട​ങ്ങി​യ ഇ​ന്ത്യ​യു​ടെ സ്വാ​ത​ന്ത്ര്യസ​മ​ര ച​രി​ത്ര​ത്തി​ന് പു​തി​യ മാ​ന​ങ്ങ​ൾ ന​ൽ​കി​യ മ​ഹ​ത് വ്യ​ക്തി​ത്വ​ങ്ങ​ളാ​ണ് ടി.​കെ. മാ​ധ​വ​നും ശ്രീ​മ​ദ് സ​ത്യ​വ്ര​ത സ്വാ​മി​ക​ളെ​ന്നും അ​നു​സ്മ​ര​ണ സ​ദ​സ് വി​ല​യി​രു​ത്തി.

റി​പ്പോ​ർ​ട്ട്: ക​ല്ല​റ മ​നോ​ജ്