കേരളസമാജത്തിനു 4.26 കോടിയുടെ ബജറ്റ്
Saturday, September 7, 2019 5:14 PM IST
ബംഗളൂരു: കേരളസമാജത്തിന് ഈ സാമ്പത്തിക വര്‍ഷത്തേക്ക് 4.26 കോടി രൂപയുടെ ബജറ്റ് ഇന്ദിരാനഗര്‍ കൈരളീനികേതന്‍ ഓഡിറ്റോറിയത്തില്‍ നടന്ന വാര്‍ഷിക പൊതുയോഗം പാസാക്കി.

കേരളസമാജം പ്രസിഡന്‍റ് സി.പി. രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി റജികുമാര്‍ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. വാര്‍ഷിക കണക്കുകള്‍ ട്രഷറര്‍ പി.വി.എന്‍. ബാലകൃഷ്ണന്‍ അവതരിപ്പിച്ചു.

ബജറ്റില്‍ വിദ്യാഭ്യാസത്തിനും ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കും 1.36 കോടി വകയിരുത്തിയിട്ടുണ്ട്. കേരള ഭവന്‍റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്ക് രണ്ടു കോടിയും സോണുകളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് 90 ലക്ഷം രൂപയും വകയിരുത്തിയിട്ടുണ്ട്. പാലിയേറ്റിവ് കെയര്‍ പ്രവര്‍ത്തനങ്ങള്‍ വിപുലപ്പെടുത്താനും പുതിയ ഡയാലിസിസ് യൂണിറ്റുകള്‍ ആരംഭിക്കാനും യോഗം തീരുമാനിച്ചു.

കേരളസമാജം ജോയിന്‍റ് സെക്രട്ടറി ജെയ്ജോ ജോസഫ്, ടി.എം. ശ്രീധരന്‍, എസ്. കെ. നായര്‍, കെ. ചന്ദ്രശേഖരന്‍ നായര്‍, പി.കെ. രഘു, അജിത്‌ കുമാര്‍, കുഞ്ഞിക്കണ്ണന്‍, എ.പി. നാണു, ആര്‍.വി. പിള്ള , ടി.ടി. രഘു തുടങ്ങിയവര്‍ പ്രസംഗിച്ചു.