ആയാ നഗർ സെന്‍റ് മേരീസ് ദേവാലയത്തിൽ കന്യാമറിയത്തിന്‍റെ തിരുനാളും പാരിഷ് ഹാൾ വെഞ്ചരിപ്പും
Thursday, September 12, 2019 8:45 PM IST
ന്യൂഡൽഹി: ആയ നഗർ സെന്‍റ് മേരീസ് ദേവാലയത്തിൽ പരിശുദ്ധ കന്യാമറിയത്തിന്‍റെ തിരുനാളും പാരിഷ് ഹാൾ വെഞ്ചരിപ്പും സെപ്റ്റംബർ 13 ന് (വെള്ളി) നടക്കും. വൈകുന്നേരം 6.30 നു തിരുനാൾ കൊടിയേറ്റ്, വിശുദ്ധ കുർബാന, നൊവേന ലദീഞ്ഞ് എന്നിവയ്ക്ക് ഗുഡ്ഗാവ് ഫൊറോന പള്ളി വികാരി ഫാ. ജോർജ് തൂങ്കുഴി മുഖ്യ കാർമികത്വം വഹിക്കും.

14 ന് (ശനി) വൈകുന്നേരം 4.30 നു ആഘോഷമായ തിരുനാൾ കുർബാന, സന്ദേശം, പാരിഷ് ഹാളിന്‍റെ വെഞ്ചരിപ്പ് എന്നിവയ്ക്ക് ആർച്ച്ബിഷപ് മാർ കുര്യാക്കോസ് ഭരണികുളങ്ങര
മുഖ്യകാർമികത്വം വഹിക്കും.

15 ന് (ഞായർ) വൈകുന്നേരം 4 ന് ആഘോഷമായ തിരുനാൾ കുർബാന, സന്ദേശം,
എന്നിവയ്ക്ക് ഫാ. തോമസ് മരോട്ടിപ്പാറയിൽ (റെക്ടർ, കാർമ്മൽ വിദ്യ നികേതൻ, ഫരീദാബാദ് ) കാർമികത്വം വഹിക്കും. തുടർന്നു 6.30 നു കലാസന്ധ്യ, സ്നേഹവിരുന്ന് എന്നിവ നടക്കും.

16 ന് (തിങ്കൾ) വൈകുന്നേരം 7 ന് സകലമരിച്ചവർക്കും വേണ്ടിയുള്ള വിശുദ്ധ
കുർബാന, ഒപ്പീസ് എന്നിവ നടക്കും.