ടാഗോർ ഗാർഡൻ നിർമൽ ഹൃദയ് സീറോ മലബാർ ഇടവകയിൽ കന്യാമറിയത്തിന്‍റെ അമലോത്ഭവ തിരുനാൾ
Saturday, September 14, 2019 4:17 PM IST
ന്യൂ ഡൽഹി: ടാഗോർ ഗാർഡൻ നിർമൽ ഹൃദയ് സീറോ മലബാർ ഇടവകയിൽ പരിശുദ്ധ കന്യാ മറിയത്തിന്‍റെ അമലോത്ഭവ തിരുനാൾ പഞ്ചാബി ബാഗ് സെന്‍റ് മാർക്ക് ദേവാലയത്തിൽ സെപ്റ്റംബർ 15ന് (ഞായർ) നടക്കും.

വൈകുന്നേരം 4 ന് ഫാ. ഫിനിൽ ഏഴാറത്ത് സിഎംഐയുടെ പ്രധാന കാർമികത്വത്തിൽ ആഘോഷമായ പാട്ടുകുർബാന, ഫാ. ജോമി വാഴക്കാലായിൽ നൽകുന്ന വചന സന്ദേശം, തുടർന്നു ലദീഞ്ഞ്, പ്രദക്ഷിണം, പരിശുദ്ധ കുർബാനയുടെ വാഴ്വ്, പ്രസുദേന്തി വാഴ്ച, സ്നേഹവിരുന്ന് എന്നിവ നടക്കും.

16 ന് (തിങ്കൾ) വൈകുന്നേരം 7 ന് ടാഗോർ ഗാർഡൻ പള്ളിയിൽ, മരിച്ച വിശ്വാസികളുടെ ഓർമ്മയാചരണത്തിന്‍റെ ഭാഗമായി മരിച്ചവിശ്വാസികൾക്കു വേണ്ടിയുള്ള വിശുദ്ധ കുർബാന, ഒപ്പീസ് എന്നിവ ഉണ്ടായിരിക്കും. തുടർന്നു വികാരി ഫാ. മാത്യു അക്കൂറ്റ് സിഎസ്ടി കൊടിയിറക്കുന്നതോടെ ഈ വർഷത്തെ തിരുനാൾ ആചരണത്തിന് സമാപനമാവും.

റിപ്പോർട്ട്:പി.എൻ. ഷാജി