സാമൂഹിക സേവന പ്രവർത്തനങ്ങൾക്ക് കരുത്തേകി യുവജന വാരാഘോഷ സമാപനം
Monday, September 23, 2019 10:59 PM IST
ന്യൂഡൽഹി: സെന്‍റ് മേരീസ് ഓർത്തഡോക്സ്‌ കത്തീഡ്രൽ യുവജനപ്രസ്ഥാനത്തിന്‍റെ സാമൂഹിക സേവന പദ്ധതികൾക്കായുള്ള ധനസമാഹരണത്തിന്‍റെ ഭാഗമായി നടത്തിയ യുവജന വാരത്തിന്‍റെ സമാപനം സെപ്റ്റംബർ 22-ന് നടന്നു.

പെട്രോളിയം മന്ത്രാലയത്തിന്‍റെ കീഴിലുള്ള ഡയറക്ടറേറ്റ് ഓഫ് ഹൈഡ്രോകാർബൺസ് എന്ന സ്ഥാപനത്തിന്‍റെ ഡയറക്ടർ ജനറൽ വി.പി. ജോയ് ഐഎഎസ് മുഖ്യ പ്രഭാഷണം നടത്തി. മലങ്കര സഭ മുൻ അൽമായ ട്രസ്റ്റി എം.ജി. ജോർജ് മുത്തൂറ്റ്, ഖലീജ് ടൈംസ് ബിസിനസ് എഡിറ്റർ ഐസക് പട്ടാണിപ്പറമ്പിൽ, കത്തീഡ്രൽ വികാരി ഫാ. അജു എബ്രഹാം, സഹവികാരി ഫാ. പത്രോസ് ജോയ്‌, യുവജനപ്രസ്ഥനം സെക്രട്ടറി ലിജു വർഗീസ് എന്നിവർ പ്രസംഗിച്ചു. വേൾഡ് ട്രാൻസ്‌പ്ലാന്‍റ് ഗെയിംസ് നടത്തിയ രാജ്യാന്തര കായിക മത്സരത്തിൽ പങ്കെടുത്ത ഡൽഹി മലയാളികളുട അഭിമാനം വിഷ്ണു ആർ. നായരെ സമ്മേളനത്തിൽ പുരസ്‌കാരം നൽകി ആദരിച്ചു. സാമൂഹ്യ നാടകവും കുട്ടികളുടെയും മുതിർന്നവരുടെയും വിവിധ കലാപരിപാടികളും ഓണസദ്യയും ഇതിനോടനുബന്ധിച്ചു നടത്തപ്പെട്ടു.