കേരളത്തിന്‍റെ അതിജീവനത്തിനു മലങ്കര ഓർത്തഡോക്സ്‌ സഭയുടെ കൈത്താങ്ങ്
Saturday, September 28, 2019 3:48 PM IST
ന്യൂഡൽഹി: ഹോസ്‌ഖാസ് സെന്‍റ് മേരീസ് ഓർത്തഡോക്സ്‌ കത്തീഡ്രൽ യുവജന പ്രസ്ഥാനം വയനാട്ടിലെ കൃഷ്ണഗിരിയിൽ നിർമിച്ച ഭവനത്തിന്‍റെ കൂദാശകർമ്മവും താക്കോൽദാനവും സെപ്റ്റംബർ 26 ന് നടന്നു.

വയനാട് മീനങ്ങാടി സെന്റ്‌ പീറ്റേഴ്‌സ് ഓർത്തഡോക്സ്‌ ഇടവക വികാരി ഫാ. സാംസൺ എം. സൈമൺ, മുൻ വികാരി ഫാ ജോസഫ് പി. വർഗീസ്, ന്യൂഡൽഹി ഹോസ്ഖാസ് സെന്‍റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രൽ സഹ വികാരി ഫാ. പത്രോസ് ജോയ് എന്നിവർ കാർമികത്വം വഹിച്ചു.

ജൂൺ 3ന് ഡൽഹി കത്തീഡ്രൽ വികാരി ഫാ. അജു എബ്രഹാം തറക്കില്ലിട്ട വീടിന് 2 കിടപ്പുമുറി, ഹാൾ, മറ്റു അടിസ്ഥന സൗകര്യങ്ങൾ എന്നിവയോടുകൂടിയ മൂന്നു മാസം കൊണ്ടാണ് പൂർത്തിയാക്കിയത്. പ്രായമായ വിധവയും കൂലിപ്പണി ചെയ്യുന്ന മകനും അടങ്ങുന്ന കുടുംബത്തിന്‍റെ താമസ യോഗ്യമായ ഭവനം എന്ന സ്വപ്നം ആണ് ഹോസ്‌ഖാസ് സെന്‍റ് മേരീസ് ഓർത്തഡോക്സ്‌ കത്തീഡ്രൽ യുവജനപ്രസ്ഥാനത്തിലൂടെ സാക്ഷാത്കരിക്കപെട്ടത്‌ .

ഡൽഹി കത്തീഡ്രൽ യുവജനപ്രസ്ഥനം മുൻ സെക്രട്ടറി റൂബി മർക്കോസ്, മീനങ്ങാടി സെന്‍റ് പീറ്റേഴ്‌സ് ഓർത്തഡോക്സ്‌ ഇടവക ട്രസ്റ്റി, ടി.വി. ജോണി താനാട്ടുകുടിയിൽ, സെക്രട്ടറി കെ.വി. ഏലിയാസ്, ഒസിവൈഎം യൂണിറ്റ് സെക്രട്ടറി അലൻ രാജു പഴംപള്ളിയിൽ, മറ്റു ഇടവക ജനങ്ങളും നാട്ടുകാരും സംബന്ധിച്ചു.

റിപ്പോർട്ട്: ജോജി വഴുവാടി