ദിൽഷാദ് ഗാർഡൻ സെന്‍റ് സ്റ്റീഫൻസ് ഒാർത്തഡോക്സ് ഇടവകയിൽ ഒവിബിഎസ്
Saturday, October 5, 2019 5:07 PM IST
ന്യൂഡൽഹി: ദിൽഷാദ് ഗാ൪ഡൻ സെന്‍റ് സ്റ്റീഫൻസ് ഒാർത്തഡോക്സ് ഇടവകയിൽ ഈ വര്‍ഷത്തെ ഒവിബിഎസ് (ഒാ൪ത്തഡോക്സ് വെക്കേഷൻ ബൈബിള്‍ സ്കൂള്‍) ഒക്ടോബര്‍ 5, 6, 7, 8 തീയതികളിൽ നടക്കും.

വികാരി ഫാ. ഉമ്മന്‍ മാത്യു ഒവിബിഎസ് ഉദ്ഘാടനം ചെയ്തു. ഒാർത്തഡോക്സ് സഭയുടെ നാഗപൂ൪ സെന്‍റ് തോമസ് ഒാ൪ത്തഡോക്സ് തിയോളജിക്കൽ സെമിനാരി വിദ്യാ൪ഥി ഡീക്കന്‍ ലിജു വർഗീസ് ആണ് ക്ലാസുകൾക്ക് നേതൃത്വം നൽകുന്നത്. ഫാ. ഉമ്മന്‍ മാത്യു, സാബു ജോ൪ജ് എന്നിവർ വിവിധ സെഷനിൽ ക്ലാസ് നയിക്കും. സൺഡേ സ്കൂൾ ഹെഡ് മാസ്റ്റ൪ ചാക്കോ എൻ. ഫിലിപ്പ്, സെക്രട്ടറി കെ. ഷാജി ഫിലിപ്പ് എന്നിവരുടെ നേതൃത്വത്തിൽ ഒവിബിഎസ് ക്ലാസുകൾക്ക് ക്രമീകരണം നൽകുന്നു.

റിപ്പോർട്ട്: ഷിബി പോൾ