സൺഡേ സ്കൂൾ ബാലകലോത്സവം: വികാസ്പുരി സെന്‍റ് ജോർജ് ടീം ചാമ്പ്യന്മാർ
Wednesday, October 9, 2019 9:06 PM IST
ന്യൂഡൽഹി: യാക്കോബായ സഭ സൺഡേസ്കൂൾ ഡൽഹി ഭദ്രാസന തല
ബാലകലോത്സവത്തിൽ വികാസ്പുരി സെന്‍റ് ജോർജ് ടീം ജേതാക്കളായി.

ഡൽഹി ഭദ്രാസനത്തിലെ വിവിധ ദേവാലയങ്ങളിൽ നിന്നായി നിരവധി കുട്ടികൾ
പങ്കെടുത്ത മത്സരത്തിൽ 60 പോയിന്‍റ് നേടി വികാസ്പുരി സെന്‍റ് ജോർജ്
പള്ളി ഒന്നാം സ്ഥാനവും 50 പോയിന്‍റുമായി ഛത്തർപൂർ സെന്‍റ്
ഗ്രീഗോറിയോസ് പള്ളി രണ്ടാം സ്ഥാനവും 33 പോയിന്‍റുമായി സെന്‍റ് പീറ്റേഴ്സ്
കത്തീഡ്രൽ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

വ്യക്തിഗത വിഭാഗത്തിൽ വികാസ്പുരി സെന്‍റ് ജോർജ് പള്ളിയിലെ ഫെലിക്സ് അനിൽ സബ് ജൂണിയർ വിഭാഗത്തിലും ഗ്രേസി സജു ജൂണിയർ വിഭാഗത്തിലും ജാസ്മിൻ ജോൺസൺ സീനിയർ വിഭാഗത്തിലും ഛത്തർപൂർ സെന്‍റ് ഗ്രീഗോറിയോസ് പള്ളിയിലെ ആരോൺ നെൽസൺ
ജൂണിയർ വിഭാഗത്തിലും തിരഞ്ഞെടുക്കപ്പെട്ടു.

ഗോൾഡ്ഖാന സെന്‍റ് പീറ്റേഴ്സ് കത്തീഡ്രലിൽ നടന്ന മത്സരങ്ങൾ ഭദ്രാസന സെക്രട്ടറി ഫാ. ബെന്നി എബ്രാഹാം ഉദ്ഘാടനം ചെയ്തു. വിജയികൾക്ക് വിധികർത്താക്കളായ പ്രഫ. സഖി ജോൺ, ജോസഫ്, സജിനി എന്നിവർ ട്രോഫികൾ വിതരണം ചെയ്തു.