സോ​മ​ഷെ​ട്ടി​ഹ​ള്ളി ആ​റ്റു​കാ​ൽ ദേ​വീക്ഷേ​ത്ര​ത്തി​ൽ വി​ദ്യാ​രം​ഭം ന​ട​ത്തി
Friday, October 11, 2019 2:44 PM IST
ബംഗളൂരു: വി​ജ​യ​ദ​ശ​മി​യോ​ട​നു​ബ​ന്ധി​ച്ചു സോ​മ​ഷെ​ട്ടി​ഹ​ള്ളി ആ​റ്റു​കാ​ൽ ദേ​വി ക്ഷേ​ത്ര​ത്തി​ൽ വി​ദ്യാ​രം​ഭ​വും പു​സ്ത​ക, വാ​ഹ​ന പൂ​ജ​ക​ളും ന​ട​ന്നു. ഇ​ന്ത്യ​ൻ ഇൻസ്റ്റിറ്റ്യൂട്ടി​ലെ പ്രഫ​സ​ർ അ​നി​ൽ കു​മാ​ർ കു​രു​ന്നു​ക​ൾ​ക്ക് ആ​ദ്യാ​ക്ഷ​രം പ​ക​ർ​ന്നു.

പൂ​ജ​ക​ൾ​ക്ക് മേ​ൽ​ശാ​ന്തി ശി​വ​രാ​മ​ൻ ന​മ്പൂ​തി​രി മു​ഖ്യകാ​ർ​മി​ക​ത്വം വ​ഹി​ച്ചു. ക​ൺ​വീ​ന​ർ പി.​രാ​മ​ച​ന്ദ്ര​ൻ നാ​യ​ർ, ജോ​യിന്‍റ് ക​ൺ​വീ​ന​ർ ഒ.​കെ. മു​കു​ന്ദ​ൻ, സെ​ക്ര​ട്ട​റി ടി.​ദാ​സ് തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.