സ്വാ​മി ചി​താ​ന​ന്ദ​പു​രി​യു​ടെ വി​ശ്വ​ധ​ർ​മ്മ​യാ​ത്ര 31 മു​ത​ൽ
Thursday, October 17, 2019 10:02 PM IST
മെ​ൽ​ബ​ണ്‍: ശ​ബ​രി​മ​ല ക​ർ​മ്മ​സ​മി​തി ര​ക്ഷാ​ധി​കാ​രി​യും കോ​ഴി​ക്കോ​ട് കൊ​ള​ത്തൂ​ർ അ​ദ്വൈ​താ​ശ്ര​മം മ​ഠാ​ധി​പ​തി​യു​മാ​യ സ്വാ​മി ചി​താ​ന​ന്ദ​പു​രി ഓ​സ്ട്രേ​ലി​യ​ൻ പ​ര്യ​ട​ന​ത്തി​ന്. സ്വാ​മി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന വി​ശ്വ​ധ​ർ​മ്മ യാ​ത്ര​യു​ടെ ഭാ​ഗ​മാ​യി​ട്ടാ​ണ് പ​ര്യ​ട​നം. ഒ​ക്ടോ​ബ​ർ 31ന് ​പെ​ർ​ത്തി​ൽ തു​ട​ങ്ങി ന​വം​ബ​ർ 11 ന്് ​സി​ഡ്നി​യി​ൽ അ​വ​സാ​നി​ക്കു​ന്ന ത​ര​ത്തി​ലാ​ണ് ഓ​സ്ട്രേ​ലി​യ​യി​ലെ യാ​ത്ര.

മെ​ൽ​ബ​ണ്‍( സെ​പ്റ്റം​ബ​ർ ര​ണ്ട്), ടൗ​ണ്‍​സ്വി​ല്ല( ന​വം​ബ​ർ ആ​റ്), ബ്രി​സ്്ബേ​ൻ( ന​വം​ബ​ർ എ​ട്ട്),കാ​ൻ​ബെ​റേ​റ( ന​വം​ബ​ർ ഒ​ന്പ​ത്)​എ​ന്നീ ന​ഗ​ര​ങ്ങ​ളി​ലും വി​വി​ധ ഹൈ​ന്ദ​വ​സം​ഘ​ട​ന​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ സ്വാ​മി​ക്ക് സ്വീ​ക​ര​ണം ന​ൽ​കും.

കേ​ര​ള ഹി​ന്ദൂ സൊ​സൈ​റ്റി ഓ​ഫ് മെ​ൽ​ബ​ണ്‍, ഓ​ർ​ഗ​നൈ​സേ​ഷ​ൻ ഓ​ഫ് ഹി​ന്ദു മ​ല​യാ​ളി-​ക്യൂ​ൻ​സ് ലാ​ന്‍റ,്് സം​സ്കൃ​തി- ക്യൂ​ൻ​സ് ലാ​ന്‍റ്്, അ​യ്യ​പ്പ സ​മാ​ജം-​കാ​ൻ​ബ​റെ​റ, ഓ​ർ​ഗ​നൈ​സേ​ഷ​ൻ ഓ​ഫ് ഹി​ന്ദു മ​ല​യാ​ളി- സി​ഡ്നി, ഹി​ന്ദു കൗ​ണ്‍​സി​ൽ ഓ​ഫ് ഓ​സ്ട്രേ​ലി​യ, സേ​വാ​ഭാ​ര​തി- പെ​ർ​ത്ത്്, ഓ​ർ​ഗ​നൈ​സേ​ഷ​ൻ ഓ​ഫ് ഹി​ന്ദു മ​ല​യാ​ളി-​ടൗ​ണ്‍​സ്വി​ല്ല, ഹി​ന്ദു ഓ​ർ​ഗ​നൈ​സേ​ഷ​ൻ ആ​ന്‍റ് ടെ​ന്പി​ൾ അ​സോ​സി​യേ​ഷ​ൻ തു​ട​ങ്ങി​യ സം​ഘ​ട​ന​ക​ളാാ​ണ് യാ​ത്ര​യ​ക്ക് ആ​തി​ഥേ​യ​ത്വം വ​ഹി​ക്കു​ക.

റി​പ്പോ​ർ​ട്ട്: പി. ​ശ്രീ​കു​മാ​ർ