ജസോള ഫാത്തിമ മാതാ പള്ളിയിൽ ലേർണിംഗ് & ലീഡർഷിപ്പു പ്രോഗ്രാം
Monday, November 18, 2019 8:26 PM IST
ന്യൂഡൽഹി: ജസോല ഔർ ലേഡി ഓഫ് ഫാത്തിമ ഫൊറോനാ പള്ളിയിൽ 8 മുതൽ 12 വരെ ക്ലാസുകളിലുള്ള കുട്ടികൾക്കായി പാരിഷ് കൗണ്സിലിന്‍റെ നേതൃത്വത്തിൽ ആരംഭിക്കുന്ന ലേർണിംഗ് & ലീഡർഷിപ്പ് പ്രോഗ്രാമിന്‍റെ ഉദ്‌ഘാടനം നവംബർ 17 ന് വികാരി ഫാ. ജൂലിയസ് കറുകന്തറ നിർവഹിച്ചു .

കുട്ടികളെ വിവിധ രംഗങ്ങളിലെ വെല്ലുവിളികൾക്കു പ്രാപ്തരാക്കാനും മികവുറ്റ തരത്തിൽ നാളെയുടെ ലീഡേഴ്‌സാക്കി ‌വാർത്തെടുക്കാനും ലക്ഷ്യമിട്ടാണ് ഈ കോഴ്സ് തുടങുന്നതെന്നു കൈക്കാരൻ ടോണി ചാഴൂർ അറിയിച്ചു. എല്ലാ ഞായറാഴ്ചകളിലും ഉച്ചക്ക് 12 മുതൽ 2 വരെയാണ് ക്ലാസ്. 100 മണിക്കൂർ ദൈർഘ്യമുള്ളതാണ് ഈ കോഴ്സ്.

റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്