ജോബ് മാർ ഫിലക്സിനോസ് മെമ്മോറിയൽ സംഗീത മത്സരം
Thursday, November 21, 2019 5:52 PM IST
നൃൂഡൽഹി: ദിൽഷാദ് ഗാർഡൻ സെന്‍റ് സ്റ്റീഫൻസ് ഓർത്തഡോക്സ്‌ ഇടവകയിൽ ഏഴാമത് ജോബ് മാർ ഫിലക്സിനോസ് മെമ്മോറിയൽ സംഗീത മത്സരം നടത്തുന്നു. നവംബർ 24 ന് (ഞായർ) രാവിലെ 10 മുതലാണ് മത്സരം. ഡൽഹി ഭദ്രാസനത്തിനു കീഴിലുള്ള വിവിധ ദേവാലയങ്ങളിൽ നിന്നുള്ള ക്വയ൪ ടീമുകൾ പങ്കെടുക്കും.

മയൂർ വിഹാർ ഫേസ് വൺ സെന്‍റ് ജോൺസ് ഓർത്തഡോക്സ് ചർച്ച് വികാരി റവ. ഡോ. ഷിജി ജോർജ്, മുൻ ഹരിയാന ഡിജിപി കെ. കോശി ഐപിഎസ് എന്നിവർ മുഖ്യാതിഥികളായിരിക്കും.

റിപ്പോർട്ട്: ഷിബി പോൾ