മ്യൂ​സി​ക്ക​ൽ ടാ​ല​ന്‍റ് മീ​റ്റി​ൽ സെ​ന്‍റ് തോ​മ​സ് ഓ​ർ​ത്ത​ഡോ​ക്സ് ദേ​വാ​ല​യ​ത്തി​ന് ഒ​ന്നാം​സ്ഥാ​നം
Monday, November 25, 2019 10:48 PM IST
നൃൂ​ഡ​ൽ​ഹി: ദി​ൽ​ഷാ​ദ് ഗാ​ർ​ഡ​ൻ സെ​ന്‍റ് സ്റ്റീ​ഫ​ൻ​സ് ഓ​ർ​ത്ത​ഡോ​ക്ൾ​സ് ദേ​വാ​ല​യ​ത്തി​ൽ ന​ട​ന്ന ഏ​ഴാ​മ​ത് ജോ​ബ് മാ​ർ ഫി​ലോ​ക്സി​നോ​സ് മെ​മ്മോ​റി​യ​ൽ മ്യൂ​സി​ക്ക​ൽ ടാ​ല​ന്‍റ് മീ​റ്റി​ൽ സെ​ന്‍റ് തോ​മ​സ് ഓ​ർ​ത്ത​ഡോ​ക്ൾ​സ് ദേ​വാ​ല​യം ഘാ​സി​യാ​ബാ​ദ് ഒ​ന്നാം സ്ഥാ​നം​ക​ര​സ്ഥ​മാ​ക്കി.

ര​ണ്ടാം സ്ഥാ​ന​ത്തി​നു ലു​ധി​യാ​ന മാ​ർ ഗ്രീ​ഗോ​റി​യോ​സ് ഓ​ർ​ത്ത​ഡോ​ക്സ് ദേ​വാ​ല​യ​വും, സെ​ന്‍റ് ബേ​സി​ൽ ഓ​ർ​ത്ത​ഡോ​ക്​സ് ച​ർ​ച് രോ​ഹി​ണി മു​ന്നാം സ്ഥാ​ന​വും നേ​ടി. ഡ​ൽ​ഹി ഭ​ദ്രാ​സ​ന​ത്തി​ന്‍റെ കീ​ഴി​ലു​ള്ള വി​വി​ധ ദേ​വാ​ല​യ​ങ്ങ​ളി​ലെ ഗാ​യ​ക സം​ഘ​ങ്ങ​ൾ ഈ ​പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്തു. റ​വ. ഫാ. ​ഡോ. ഷാ​ജി​ജോ​ർ​ജ്, വി​കാ​രി സെ​ന്‍റ് ജോ​ണ്‍​സ് ഓ​ർ​ത്ത​ഡോ​ക്സ് ദേ​വാ​ല​യം, ഫേ​സ് ഒ​ന്ന് , മ​യൂ​ർ വി​ഹാ​ർ, അ​ദ്ധ്യ​ക്ഷ പ്ര​സം​ഗ​വും ഹ​രി​യാ​ന മു​ൻ ഡി​ജി​പി കെ. ​കോ​ശി, ഐ​പി​എ​സ് അ​നു​സ്മ​ര​ണ പ്ര​സം​ഗ​വും ന​ട​ത്തി. ദി​ൽ​ഷാ​ദ് ഗാ​ർ​ഡ​ൻ ഇ​ട​വ​ക വി​കാ​രി റ​വ. ഫാ. ​ഉ​മ്മ​ൻ മാ​ത്യു ന​ന്ദി പ്ര​കാ​ശി​പ്പി​ച്ചു.

റി​പ്പോ​ർ​ട്ട്: ഷി​ബി പോ​ൾ