യൂറോപ്പില്‍ പ്രളയസാധ്യത ഏറ്റവും കൂടുതല്‍ റോമില്‍
Tuesday, December 3, 2019 9:57 PM IST
റോം: യൂറോപ്പില്‍ ഏറ്റവും കൂടുതല്‍ പ്രളയ സാധ്യതയുള്ള നഗരം റോം എന്ന് നിരീക്ഷകര്‍. മൂന്നു ലക്ഷത്തോളം പേര്‍ ജീവിക്കുകയും ജോലി ചെയ്യുകയും ചെയ്യുന്ന ഇവിടത്തെ 1135 ഹെക്ട്ര്‍ പ്രദേശമാണ് വെള്ളപ്പൊക്കമുണ്ടാകാന്‍ യൂറോപ്പില്‍ ഏറ്റവും കൂടുതല്‍ സാധ്യതയുള്ളതെന്നാണ് വിലയിരുത്തല്‍.

കനത്ത ഒരു മഴ പെയ്താല്‍ പോലും വെള്ളം കയറുന്ന ഭാഗങ്ങൾ നഗരത്തിലുണ്ട്. ഇവിടത്തെ കുന്നുകളും ഉറപ്പില്ലാത്ത മണ്ണും കാരണം മണ്ണൊലിപ്പും മണ്ണിടിച്ചിലും ശക്തമാണ്. ഓടകള്‍ വൃത്തിയാക്കാത്തതും മാലിന്യം ഓടയില്‍ തള്ളുന്നതും മരങ്ങള്‍ വെട്ടുന്നതും പ്രശ്നം കൂടുതല്‍ രൂക്ഷമാക്കുന്നു. ടൈബര്‍, അനീന്‍ നദികളില്‍ നിന്നാണ് ഇവിടെ പ്രധാനമായും വെള്ളം കയറുന്നത്.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ