നജഫ്‌ഗഡ് ചോറ്റാനിക്കര ശ്രീ ഭഗവതി ക്ഷേത്രത്തിൽ കാർത്തിക പൊങ്കാല
Friday, December 6, 2019 9:20 PM IST
ന്യൂ ഡൽഹി: നജഫ്‌ഗഡ് ചോറ്റാനിക്കര ശ്രീ ഭഗവതി ക്ഷേത്രത്തിൽ തൃക്കാർത്തിക ദിനമായ ഡിസംബർ 10ന് (ചൊവ്വ) കാർത്തികപ്പൊങ്കാല സമർപ്പണത്തിനായി സൗകര്യമൊരുങ്ങുന്നു. പ്രശസ്‌തമായ ചക്കുളത്തുകാവിലെ പൊങ്കാല നടക്കുന്ന അതെ ദിവസംതന്നെ നജഫ്ഗഡ്‌ ശ്രീ ഭഗവതി ക്ഷേത്രത്തിലും പൊങ്കാല നടക്കുന്നു എന്നത് ഇത്തവണത്തെ പ്രത്യേകതയാണ്.

രാവിലെ 5.30-ന് നിർമാല്യ ദർശനം. തുടർന്നു ഗണപതി ഹോമത്തോടെ ചടങ്ങുകൾ ആരംഭിക്കും. ക്ഷേത്ര മേൽശാന്തി അനീഷ് തിരുമേനിയുടെ കാർമികത്വത്തിൽ രാവിലെ 8:30-ന് ശ്രീകോവിലിലെ നെയ് വിളക്കിൽ നിന്നും കൊളുത്തുന്ന ദിവ്യാഗ്നി പൊങ്കാല അടുപ്പുകളിലേക്ക് പകരും.

കേരളത്തിൽ നീരേറ്റുപുറത്തെ ചക്കുളത്തുകാവിലെ പൊങ്കാലയിൽ പങ്കെടുക്കുവാൻ സാധിക്കാത്ത പ്രവാസികൾക്കു പൊങ്കാല സമർപ്പണത്തിനായി ക്ഷേത്രത്തിൽ പ്രത്യേക സംവിധാനമൊരുക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. പ്രഭാത പൂജകൾക്കുശേഷം വിശേഷാൽ പൂജകളും അന്നദാനവും കാർത്തിക പൊങ്കാലയോടനുബന്ധിച്ചു നടക്കും.

വിവരങ്ങൾക്ക്: ഉണ്ണിപ്പിള്ള (ക്ഷേത്ര മനേജർ) 9354984525, സി. കൃഷ്ണകുമാർ (ജനറൽ സെക്രട്ടറി) 8800552070.

റിപ്പോർട്ട്: പി.എൻ. ഷാജി