പാ​ലം ഇ​ൻ​ഫ​ന്‍റ് ജീ​സ​സ് ഫൊ​റോ​നാ പ​ള്ളി​യി​ൽ ക്രി​സ്മ​സ് ആ​ഘോ​ഷം ചൊ​വ്വാ​ഴ്ച
Monday, December 23, 2019 9:50 PM IST
ന്യൂ​ഡ​ൽ​ഹി: പാ​ലം ഇ​ൻ​ഫ​ന്‍റ് ജീ​സ​സ്സ് ഫൊ​റോ​നാ പ​ള്ളി​യി​ൽ ക്രി​സ്മ​സ് ആ​ഘോ​ഷ​ങ്ങ​ൾ ഡി​സം​ബ​ർ 24 ന് ​വൈ​കി​ട്ട് 7.30ന് ​ആ​രം​ഭി​ക്കും. പി​റ​വി തി​രു​ക്ക​ർ​മ്മ​ങ്ങ​ൾ​ക്ക് ശേ​ഷം ആ​ഘോ​ഷ​മാ​യ വി.​കു​ർ​ബാ​ന​യ്ക്ക് വി​കാ​രി റ​വ. ഫാ. ​അ​ബ്ര​ഹാം ചെ​ന്പോ​ട്ടി​ക്ക​ൽ മു​ഖ്യ കാ​ർ​മ്മി​ക​നാ​യി​രി​ക്കും.

തു​ട​ർ​ന്ന് പാ​രീ​ഷ് ഹാ​ളി​ൽ ക്രി​സ്മ​സ് ക​രോ​ളി​ന് ശേ​ഷം ക്രി​സ്മ​സ് സ​മ്മാ​ന ന​റു​ക്കെ​ടു​പ്പ്, പു​ൽ​ക്കൂ​ട് മ​ത്സ​രം, ക്രി​സ്മ​സ് പാ​പ്പാ, നോ​യ​ന്പ് കാ​ലം മു​ഴു​വ​ൻ പ​ള്ളി​യി​ൽ വ​ന്ന കു​ട്ടി​ക​ൾ, ഇ​ൻ​ഫ​ന്‍റ് ഓ​ഫ് ദ ​ഈ​യ​ർ എ​ന്നി​വ​ർ​ക്കു​ള്ള സ​മ്മാ​ന വി​ത​ര​ണ​വും ഉ​ണ്ടാ​യി​രി​ക്കും. എ​ല്ലാ​വ​ർ​ക്കും ക്രി​സ്മ​സ് കേ​ക്കും കാ​പ്പി​യും വി​ത​ര​ണം ചെ​യ്യും. ഡി​സം​ബ​ർ 25 ന് ​രാ​വി​ലെ 8.30 ന് ​മ​റ്റൊ​രു വി. ​കു​ർ​ബാ​ന​യൂം ഉ​ണ്ടാ​യി​രി​ക്കും.

റി​പ്പോ​ർ​ട്ട്: റെ​ജി നെ​ല്ലി​ക്കു​ന്ന​ത്ത്