മെൽബണിൽ എൻഎംസിസി ക്രിസ്മസ് ന്യൂ ഇയർ ആഘോഷം ജനുവരി 4 ന്
Friday, January 3, 2020 7:06 PM IST
മെൽബണ്‍: നോർത്ത്സൈഡ് മലയാളി കമ്യൂണിറ്റി ക്ലബിന്‍റെ ക്രിസ്മസ് ന്യൂ ഇയർ ആഘോഷങ്ങൾ ജനുവരി 4 നു (ശനി) എപ്പിംഗ് മെമ്മോറിയൽ ഹാളിൽ നടക്കും. വൈകുന്നേരം 5 നു കുട്ടികൾക്കായുള്ള സ്പെല്ലിംഗ് ബീ മത്സരത്തോടെ ആഘോഷങ്ങൾക്ക് തുടക്കം കുറിക്കും.

കരോൾ ഗാനങ്ങൾ, സ്കിറ്റുകൾ, ബോളിവുഡ് ഡാൻസ്, നേറ്റിവിറ്റി ഷോ തുടങ്ങിയവ ആഘോഷങ്ങളുടെ ഭാഗമായിരിക്കും. തുടർന്നു ക്ലബിലെ കുടുംബങ്ങൾ പരസ്പരം ക്രിസ്മസ് സമ്മാനങ്ങൾ കൈമാറും. റെഡ്ചില്ലീസിലെ സിജോയുടെ നേതൃത്വത്തിൽ ഡിന്നറും ഒ ക്കിയിട്ടുണ്ട്.

ചാന്പ്യൻസ് മാത്ത്സ് ട്യുട്ടോറിംഗ് ക്രേഗീബേണ്‍ ആണ് ഈ വർഷത്തെ ആഘോഷ പരിപാടികൾ സ്പോണ്‍സർ ചെയ്തിരിക്കുന്നത്.

റിപ്പോർട്ട്: പോൾ സെബാസ്റ്റ്യൻ