ഗ്ലോറിയ കാരൾ സിംഗിംഗ് മത്സരം ജനുവരി 5 ന്
Saturday, January 4, 2020 4:30 PM IST
ന്യൂഡൽഹി: ഫരീദാബാദ് രൂപതയിലെ ഡിഎസ് വൈഎമ്മിന്‍റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന പത്താമത് ഗ്ലോറിയ കാരൾ സിംഗിംഗ് മത്സരം ജനുവരി 5നു (ഞായർ) രാവിലെ 8 മുതൽ വൈകുന്നേരം 4 വരെ അളകനന്ദ ഡോൺബോസ്‌കോ സ്കൂളിൽ ന‌ടക്കും.

വിജയികൾക്ക് ഒന്നാം സമ്മാനമായി എവർറോളിംഗ് ട്രോഫിയും 10, 000 രൂപയും രണ്ടാം സമ്മാനം 5,000 രൂപയും മൂന്നാം സമ്മാനം 3000 രൂപയും ലഭിക്കും.

രാവിലെ 8നു വിശുദ്ധ കുർബാനയോടുകൂടി ആരംഭിക്കുന്ന മത്സരം 10 ന് ഡോൺബോസ്കോ സ്കൂൾ പ്രിൻസിപ്പൽ ഫാ. ഡേവിസ് മണിപ്പറമ്പൻ ഉദ്ഘാടനം ചെയ്യും. ഉച്ചകഴിഞ്ഞു 2 .30 നു പൊതു സമ്മേളനം, സമ്മാനദാനം എന്നിവ നടക്കും.

റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്