സു​ലൈ​മാ​നി ഭീ​ക​ര​ന​ല്ല, വ​ധി​ച്ച​ത് നി​യ​മ​വി​രു​ദ്ധം: കോ​ർ​ബി​ൻ
Friday, January 10, 2020 12:00 AM IST
ല​ണ്ട​ൻ: യു​എ​സ് ഡ്രോ​ണ്‍ ആ​ക്ര​മ​ണ​ത്തി​ൽ വ​ധി​ച്ച ഇ​റാ​ൻ ക​മാ​ൻ​ഡ​ർ ഖാ​സിം സു​ലൈ​മാ​നി​യെ ന്ധ​ഭീ​ക​ര​ൻ’ എ​ന്നു വി​ശേ​ഷി​പ്പി​ക്കു​ന്ന​തു ശ​രി​യ​ല്ലെ​ന്ന് ബ്രി​ട്ട​നി​ലെ പ്ര​തി​പ​ക്ഷ നേ​താ​വ് ജെ​റ​മി കോ​ർ​ബി​ൻ.

അ​മേ​രി​ക്ക സു​ലൈ​മാ​നി​യെ വ​ധി​ച്ച​ത് നി​യ​മ​വി​രു​ദ്ധ​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. സു​ലൈ​മാ​നി ഭീ​ഷ​ണി​യാ​യി​രു​ന്നു എ​ന്ന് വ്യ​ക്ത​മാ​ക്കു​ന്ന തെ​ളി​വു​ക​ൾ നി​ര​ത്ത​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് നേ​ര​ത്തേ കോ​ർ​ബി​ൻ പ്ര​ധാ​ന​മ​ന്ത്രി ബോ​റി​സ് ജോ​ണ്‍​സ​ണ് ക​ത്ത​യ​ച്ചി​രു​ന്നു.

ന്ധ​ഹൗ​സ് ഓ​ഫ് കോ​മ​ണ്‍​സി​ലും’ ഇ​ദ്ദേ​ഹം വ​ധ​ത്തെ അ​പ​ല​പി​ച്ചു. ക​ഴി​ഞ്ഞ ദി​വ​സം ന്ധ​സ്കൈ ന്യൂ​സി’​നോ​ട് സം​സാ​രി​ക്ക​വെ, സു​ലൈ​മാ​നി​ക്ക് ഭീ​ക​ര​ത​യു​മാ​യി ബ​ന്ധ​മു​ണ്ടെ​ന്ന് ക​രു​തു​ന്നു​ണ്ടോ എ​ന്ന് കോ​ർ​ബി​നോ​ട് നാ​ലു ത​വ​ണ ചോ​ദി​ച്ച​പ്പോ​ഴും അ​ദ്ദേ​ഹം ഉ​ണ്ട് എ​ന്നു പ​റ​ഞ്ഞി​ല്ല. മാ​ത്ര​മ​ല്ല, ഇ​റാ​ഖി​ൽ​നി​ന്ന് എ​ല്ലാ വി​ദേ​ശ സൈ​ന്യ​ങ്ങ​ളും പോ​കു​ന്ന​താ​ണ് ന​ല്ല​തെ​ന്നും അ​ദ്ദേ​ഹം അ​ഭി​പ്രാ​യ​പ്പെ​ട്ടു.​

റി​പ്പോ​ർ​ട്ട്: ജോ​സ് കു​ന്പി​ളു​വേ​ലി​ൽ