സെന്‍റ് മേരീസ് ബാസ്കറ്റ്ബോൾ ചാമ്പ്യൻഷിപ്പിനു തുടക്കമായി
Monday, January 13, 2020 5:57 PM IST
ന്യൂ ഡൽഹി: സെന്‍റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രൽ വിദ്യാർഥി പ്രസ്ഥാനത്തിന്‍റെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന സെന്‍റ് മേരീസ് ബാസ്കറ്റ്ബോൾ ചാമ്പ്യൻഷിപ്പിന് ഉജ്ജ്വല തുടക്കം. വികാരി ഫാ അജു എബ്രഹാം ചാന്പ്യൻഷിപ്പ് ഉദ്ഘാടനം ചെയ്തു. കത്തീഡ്രൽ ട്രസ്റ്റി രാജീവ് പാപ്പച്ചൻ, സൊസൈറ്റി ട്രഷറർ സാമുവേൽ ജോർജ് , സഹ വികാരി ഫാ പത്രോസ് ജോയ്‌, മുത്തൂറ്റ് ഗ്രൂപ്പ് ഡയറക്ടർ അലക്സാണ്ടർ ജോർജ് മുത്തൂറ്റ്, എൻപിഎ കോച്ച് പവിത്ര എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.

റിപ്പോർട്ട്: ജോജി വഴുവാടി