ക്വിസ് മത്സര വിജയികൾ
Monday, January 27, 2020 6:58 PM IST
ന്യൂഡൽഹി: സരിതവിഹാർ സെന്‍റ് തോമസ് ഓർത്തഡോക്സ്‌ പള്ളിയിൽ നടന്ന പരിശുദ്ധ ബസേലിയോസ് മാത്യൂസ് ദ്വിതിയൻ അനുസ്മരണ ക്വിസ് മത്സരത്തിൽ നോയിഡ മാർ ഓർത്തഡോക്സ്‌ പള്ളിയും സരിത വിഹാർ സെന്‍റ് തോമസ് ഓർത്തഡോക്സ്‌ പള്ളിയും ഒന്നാം സ്ഥാനം പങ്കുവച്ചു.

രണ്ടാം സ്ഥാനം സെന്‍റ് മേരീസ് കത്തീഡ്രൽ ഹ്യുസ്‌ഖാസും മൂന്നാം സ്ഥാനം
സെന്‍റ് ജെയിംസ് ഓർത്തഡോക്സ്‌ പള്ളി മയൂർ വിഹാർ ഫേസ് 3 യും നേടി.

വിജയികൾക്കുള്ള എവറോളിംഗ്‌ ട്രോഫി ഡൽഹി ഓർത്തഡോക്സ്‌ മർത്തമറിയം വനിതാ സമാജം വൈസ് പ്രസിഡന്‍റ് സമ്മാനിച്ചു.

മത്സരങ്ങൾക്ക് ഡീക്കൻ ഷിനു തോമസും വികാരി ഫാ. സജി എബ്രഹാ എന്നിവർ നേതൃത്വം നൽകി.

റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്