ഡിഎംഎ കേന്ദ്രകമ്മിറ്റിയുടെ റിപ്പബ്ലിക് ദിനാഘോഷം
Monday, January 27, 2020 9:06 PM IST
ന്യൂ ഡൽഹി: ഡൽഹി മലയാളി അസോസിയേഷൻ കേന്ദ്രകമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആർ.കെ. പുരത്തെ ഡി‌എംഎ സാംസ്കാരിക സമുച്ചയത്തിൽ ജനുവരി 26 നു രാജ്യത്തിന്‍റെ 71-ാമത് റിപ്പബ്ലിക് ദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു.

പ്രസിഡന്‍റ് കെ. രഘുനാഥ് ത്രിവർണ പതാക ഉയർത്തി. ജനറൽ സെക്രട്ടറി സി. ചന്ദ്രൻ, അഡിഷണൽ ജനറൽ സെക്രട്ടറി ടോണി കെ.ജെ., ട്രഷറർ മാത്യു ജോസ്, ജോയിന്‍റ് ഇന്‍റേണൽ ഓഡിറ്റർ കെ. രാജേന്ദ്രൻ, ആർ.കെ.പുരം ഏരിയാ ചെയർമാൻ എ. എൻ. വിജയൻ, സെക്രട്ടറി ഒ. ഷാജികുമാർ തുടങ്ങിയവർ ആശംസകൾ നേർന്നു സംസാരിച്ചു.

തുടർന്നു കുട്ടികൾ അവതരിപ്പിച്ച ദേശഭക്തി ഗാനങ്ങളും വിവിധ കലാപരിപാടികളും അരങ്ങേറി. പരിപാടികൾക്കുശേഷം സന്നിഹിതരായവർക്ക് മധുരവും വിതരണം ചെയ്തു.

ഡിഎംഎയുടെ വിവിധ ഏരിയകളിലെ കുടുംബങ്ങളും ഭാരവാഹികളും നിവാഹക സമിതി അംഗങ്ങളും പരിപാടികളിൽ പങ്കെടുത്തു.

റിപ്പോർട്ട്: പി.എൻ. ഷാജി