നിർമൽ ഹൃദയ് സീറോ മലബാർ ഇടവകയിൽ കുടുംബ ദിനാചരണം നടത്തി
Wednesday, January 29, 2020 9:31 PM IST
ന്യൂഡൽഹി: ടാഗേർ ഗാർഡൻ നിർമൽ ഹൃദയ് സീറോ മലബാർ ഇടവകയിൽ കുടുംബ ദിനാചരണം നടത്തി. പരിപാടിയോടനുബന്ധിച്ചു ഇടവകയുടെ പേരിൽ പ്രത്യേകം തയാറാക്കിയ ഡയറക്ടറിയുടെ പ്രകാശന കർമവും നിർവഹിച്ചു. ചടങ്ങിൽ മുഖ്യാതിഥിയായിരുന്ന ഭരീദാബാദ് രൂപത സഹായ മെത്രാൻ മാർ ജോസ് പുത്തൻവീട്ടിലിന് ഊഷ്മള സ്വീകരണവും നൽകി.

തുടർന്നു ഇടവകാംഗങ്ങള മതബോധന വിഭാഗവും വിവിധ ഭക്തസംഘടനകളും അവതരിപ്പിച്ച കലാ പരിപാടികളും അരങ്ങേറി. സ്നേഹവിരുന്നോടെ കുടുംബ ദിനാചരണം സമാപിച്ചു.

റിപ്പോർട്ട്: പി.എൻ. ഷാജി