മാർ കുര്യാക്കോസ് ഭരണികുളങ്ങര അറുപത്തിരണ്ടിന്‍റെ നിറവിൽ
Saturday, February 1, 2020 6:24 PM IST
ന്യൂഡൽഹി: ഡൽഹി-ഫരീദാബാദ് രൂപത ആർച്ച് ബിഷപ് മാർ കുര്യാക്കോസ് ഭരണികുളങ്ങര
അറുപത്തിരണ്ടാം ജന്മദിനം ഫെബ്രുവരി ഒന്നിനു (ശനി) ആഘോഷിച്ചു. കരോൾ ബാഗിലെ ബിഷപ് ഹൗസിൽ രാവിലെ നടന്ന വിശുദ്ധ കുർബാനക്ക് മാർ കുര്യാക്കോസ് ഭരണികുളങ്ങര മുഖ്യകാർമികത്വം വഹിച്ചു. സഹായ മെത്രാൻ ജോസ് പുത്തൻവീട്ടിൽ, മോൺ. ജോസ് വെട്ടിക്കൽ, മറ്റു വൈദികരും ചടങ്ങിൽ പങ്കെടുത്തു.

തുടർന്നു മാർ ജോസഫ് പുത്തൻ വീട്ടിലും മോൺ. ജോസ് വെട്ടിക്കലും പിതാവിനു ആശംസകൾ നേർന്നു. സ്നേഹവിരുന്നോടെ പരിപാടികൾ സമാപിച്ചു.

റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്