ഇഗ്നാത്തിയോസ് ഏലിയാസ് ത്രിതീയൻ ബാവയുടെ ദുഃഖറോനോ പെരുന്നാൾ ശുശ്രൂഷകൾക്ക് പാത്രിയാർക്കീസ് ബാവ മുഖ്യ കാർമികത്വം വഹിച്ചു
Friday, February 14, 2020 9:57 PM IST
ദുബായ്: ആകമാന സുറിയാനി സഭയുടെ പരമാധ്യക്ഷൻ പരിശുദ്ധ മോറോൻ മോർ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയൻ പാത്രിയാർക്കീസ് ബാവാ ദുബായ് ജബൽ അലിയിലെ മോർ ഇഗ്നാത്തിയോസ് യാക്കോബായ സുറിയാനി ഓർത്തഡോക്സ് പള്ളിയിൽ പരിശുദ്ധ ഇഗ്നാത്തിയോസ് ഏലിയാസ് ത്രിതീയൻ ബാവയുടെ 88-ാം ദുഃഖറോനോ പെരുന്നാൾ ശുശ്രൂഷകൾക്ക് മുഖ്യ കാർമികത്വം വഹിച്ചു.

തുടർന്നു ദുബായ് മോർ ഇഗ്നാത്തിയോസ് യാക്കോബായ സുറിയാനി പള്ളിയിലും വിശുദ്ധ കുർബാന അർപ്പിച്ചു വിവിധ എമിറേറ്റുകളിലെ പ്രമുഖരുമായും ബാവ കൂടിക്കാഴ്ച നടത്തി.

യാക്കോബായ സുറിയാനി മെത്രാപ്പോലീത്തൻ ട്രസ്റ്റി മോർ ഗ്രിഗോറിയോസ് ജോസഫ് മെത്രാപ്പോലീത്താ ബാവായെ സന്ദർശിച്ചു. യുഎഇയുടെ പാത്രിയർക്കൽ വികാരി മോർ ഒസ്താത്തിയോസ് ഐസക്ക് മെത്രാപോലീത്താ ചടങ്ങിൽ സന്നിഹിതനായിരുന്നു.

ശനിയാഴ്ച ബാവ ലെബനനിലേക്ക് മടങ്ങും.

റിപ്പോർട്ട്: ബിജു വെണ്ണിക്കുളം