അയർലൻഡിൽ നൈറ്റ് വിജിൽ 28 ന്
Wednesday, February 26, 2020 10:23 PM IST
ഡബ്ളിൻ: ലൂക്കനിൽ ഫെബ്രുവരി 28 നു (വെള്ളി) നൈറ്റ് വിജിൽ ശുശ്രൂഷ നടക്കും.ലൂക്കൻ ബൽഗാഡി റോഡിൽ ഡിവൈൻ മേഴ്സി ദേവാലയത്തിൽ രാത്രി 10 .30 മുതൽ പുലച്ചെ 2.30 വരേയാണ് ശുശ്രൂഷ. ജീസസ് യൂത്തിന്‍റെ ആഭിമുഖ്യത്തിൽ നടക്കുന്ന ശുശ്രൂഷകൾക്ക് ഫാ. ഷിന്‍റോ ദേവസ്യ നേതൃത്വം നൽകും.

വിശുദ്ധ കുർബാന, കുന്പസാരം, അനുരന്ജന ശുശ്രൂഷ, വചന പ്രഘോഷണം, ആത്മീയാഭിഷേക സ്തുതിപ്പ്, ഗാനശുശ്രൂഷ, ആരാധന,അനുഭവസാക്ഷ്യം തുടങ്ങിയവ ശുശ്രൂഷകളുടെ ഭാഗമായിരിക്കും.

വിവരങ്ങൾക്ക് : ജസ്റ്റീന ഏബ്രഹാം 0876706753, രാജു അഗസ്റ്റിൻ 0873628484, കെ.പി. ബിനു 0872257765.

റിപ്പോർട്ട് :ജയ്സണ്‍ കിഴക്കയിൽ