കേരളാ എൻജിനിയേഴ്സ് അസോസിയേഷൻ ഫുട്ബോൾ ടൂർണമെന്‍റ്
Wednesday, March 4, 2020 7:16 PM IST
ബംഗളൂരു: കേരളാ എൻജിനിയേഴ്സ് അസോസിയേഷൻ ബംഗളൂരു സംഘടിപ്പിച്ച ഫുട്ബോൾ ടുർണമെന്‍റ് ഫെബ്രുവരി 29, മാർച്ച് ഒന്ന് തീയതികളിൽ വൈറ്റ്ഫീൽഡ് യുണൈറ്റഡിൽ നടന്നു. 180 പൂർവവിദ്യാർഥികൾ പങ്കെടുത്ത ടൂർണമെന്‍റിൽ 20 ടീമുകൾ മാറ്റുരച്ചു.

തിരുപ്പൂര്‍ അവിനാശിക്ക് സമീപം നടന്ന കെഎസ്ആര്‍ടിസി ബസ് അപകടത്തിൽ മരണപ്പെട്ട സനൂപ് ഉൾപ്പെട്ട ടികെഎം അലുമ്നി ജേതാക്കളായി. ഈ വിജയം സനൂപിനായി ടീം സമർപ്പിച്ചു.

ടുർണമെന്‍റിനു മുന്നോടിയായി സനൂപിനും അപകടത്തിൽ മരണപ്പെട്ട മറ്റുള്ളവരുടെയും നിര്യാണത്തിൽ അനുശോചിച്ചു.