മലയാളി വിദ്യാർഥികൾക്ക് സഹായവുമായി നവോദയ ഓസ്ട്രേലിയ ഹെൽത്ത് ഹെൽപ്പ് ഡെസ്ക് ആരംഭിച്ചു
Saturday, April 18, 2020 9:45 AM IST
മെ​ൽ​ബ​ൺ: ഓ​സ്ട്രേ​ലി​യ​യി​ലെ കോ​വി​ഡ് ദു​രി​ത​ബാ​ധി​ത​ർ​ക്ക് സ​ഹാ​യ​വു​മാ​യി നാ​വോ​ദ​യ ഓ​സ്ട്രേ​ലി​യ വി​വി​ധ സ്റ്റേ​റ്റു​ക​ളി​ലെ വോ​ള​ന്‍റി​യ​ർ​മാ​ർ മു​ഖേ​ന അ​വ​ശ്യസാ​ധ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു തു​ട​ങ്ങി.

ആ​ദ്യ​ഘ​ട്ട​ത്തി​ൽ ബ്രി​സ്ബേ​നി​ലെ വി​വി​ധ സ​ർ​വ​കാ​ലാ​ശാ​ല​ക​ളി​ൽ പ​ഠി​ക്കു​ന്ന മ​ല​യാ​ളി വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി പ​ല​വ്യ​ഞ്ജ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു. ര​ണ്ടാംഘ​ട്ട​ത്തി​ൽ തൊ​ഴി​ൽ ന​ഷ്ട​മാ​യ​വ​ർ​ക്ക് സാ​മ്പ​ത്തി​ക സ​ഹാ​യം ചെ​യ്യാ​നു​ള്ള ന​ട​പ​ടി​ക​ൾ​ക്ക് രൂ​പം ന​ൽ​കു​ക​യും ചെ​യ്തു.ഡോ​ക്ട​ർ​മാ​രു​ടെ സേ​വ​നം ല​ഭ്യ​മ​ല്ലാ​ത്ത രാ​ജ്യ​ത്തി​ന് അ​ക​ത്തും പു​റ​ത്തു​മു​ള്ള​വ​ർ​ക്കാ​യി നോ​ർ​ത്തേ​ൺ ടെ​റി​ട്ട​റി ന​വോ​ദ​യ ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ കോ​വി​ഡ് ഹെ​ൽ​ത്ത് ഡെ​സ്ക് ആ​രം​ഭി​ച്ചു.

ന​വോ​ദ​യ ഹെ​ൽ​പ്പ് ഡെ​സ്ക്കി​ൽ ഫോ​ൺ വി​ളി​ച്ചോ മെ​സേ​ജ് ചെ​യ്തോ വി​ശ​ദാം​ശ​ങ്ങ​ൾ അ​റി​യി​ക്കു​ന്നവർ​ക്ക് ഡോ​ക്ട​ർ​മാ​രു​ടെ മെ​ഡി​ക്ക​ൽ ഗൈ​ഡ​ൻ​സ് സൗ​ജ​ന്യ​മാ​യി ല​ഭ്യ​മാ​ക്കു​ന്ന​താ​ണ്. വി​വി​ധ രാ​ജ്യ​ങ്ങ​ളി​ലു​ള്ള നി​ര​വ​ധി കോ​വി​ഡ് രോ​ഗി​ക​ൾ​ക്കാ​ണ് ഇ​തി​ന്‍റെ പ്ര​യോ​ജ​നം ല​ഭി​ക്കു​ന്ന​ത്.ന​വോ​ദ​യ പെ​ർ​ത്ത് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വെ​സ്റ്റേ​ൺ ഓ​സ്ട്രേ​ലി​യ​യി​ലെ മ​ല​യാ​ളി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് അ​വ​ശ്യ​സാ​ധ​ന​ങ്ങ​ളാ​യ പ​ല​വ്യ​ഞ്ജ​ന​ങ്ങ​ളും. പ​ച്ച​ക്ക​റി​ക​ളും പ​ഴ​വ​ർ​ഗ​ങ്ങ​ളും വി​ത​ര​ണം ചെ​യ്തു.

വി​ക്ടോ​റി​യ​യി​ലും മെ​ൽ​ബ​ൺ ന​വോ​ദ​യ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ല​യാ​ളി വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി അ​വ​ശ്യ സാ​ധ​ന​ങ്ങ​ളും പ​ല​വ്യ​ഞ്ജ​ന​ങ്ങ​ളും വി​ത​ര​ണം ചെ​യ്തു.

സി​ഡ്നി​യി​ലും അ​ഡ്‌​ലൈ​ഡി​ലും ന​വോ​ദ​യ ഓ​സ്ട്രേ​ലി​യ ഇ​ത​ര മ​ല​യാ​ളി സം​ഘ​ട​ന​ക​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ പ്ര​ശ്ന​ബാ​ധി​ത​ർ​ക്ക് സ​ഹാ​യ​മൊ​രു​ക്കാ​ൻ രം​ഗ​ത്തി​റ​ങ്ങു​ക​യാ​ണ്.

റിപ്പോർട്ട് : എബി പൊയ്ക്കാട്ടിൽ