ഡ​ല്‍​ഹി​യി​ല്‍ കോ​വി​ഡ് ബാ​ധി​ച്ചു മ​ല​യാ​ളി ന​ഴ്‌​സ് മ​രി​ച്ചു
Wednesday, June 3, 2020 9:20 PM IST
ന്യൂ​ഡ​ല്‍​ഹി: കോ​വി​ഡ് ബാ​ധി​ച്ച് ഡ​ല്‍​ഹി​യി​ല്‍ മ​ല​യാ​ളി ന​ഴ്‌​സ് മ​രി​ച്ചു. കോ​ട്ട​യം ഞീ​ഴൂ​ര്‍ സ്വ​ദേ​ശി​നി രാ​ജ​മ്മ മ​ധു​സൂ​ദ​ന​ൻ(61) ആ​ണ് മ​രി​ച്ച​ത്. ശി​വാ​ജി ആ​ശു​പ​ത്രി​യി​ലെ ന​ഴ്‌​സാ​ണ് രാ​ജ​മ്മ. എ​ല്‍​എ​ന്‍​ജെ​പി ആ​ശു​പ​ത്രി​യി​ൽ ബു​ധ​നാ​ഴ്ച രാ​വി​ലെ​യാ​യി​രു​ന്നു മ​ര​ണം. ഇ​വ​രു​ടെ ഭ​ർ​ത്താ​വും ന​ഴ്സാ​യ മ​ക​ളും ക്വാ​റ​ന്‍റീ​നി​ലാ​ണ്.

കോ​വി​ഡ് ബാ​ധി​ച്ച് ഡ​ല്‍​ഹി​യി​ല്‍ മ​രി​ക്കു​ന്ന ര​ണ്ടാ​മ​ത്തെ മ​ല​യാ​ളി ന​ഴ്സാ​ണ് രാ​ജ​മ്മ. നേ​ര​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യാ​യ ക​ൽ​റ​യി​ലെ ന​ഴ്സാ​യി​രു​ന്ന പ​ത്ത​നം​തി​ട്ട സ്വ​ദേ​ശി അം​ബിക കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ചി​രു​ന്നു.