ഫരീദാബാദ് രൂപത നഴ്സുമാർക്ക് പിപിഇ കിറ്റുകൾ വിതരണം ചെയ്തു
Monday, June 15, 2020 9:18 PM IST
ന്യൂഡൽഹി: കോവിസ് ബാധയുടെ പശ്ചാത്തലത്തിൽ ഫരീദാബാദ് രൂപത ആർച്ച്ബിഷപ് മാർ കുര്യാക്കോസ് ഭരണികുളങ്ങരയുടെയും സഹായമെത്രാൻ മാർ ജോസ് പുത്തൻവീട്ടിലിന്‍റേയും നേതൃത്വത്തിൽ നടത്തി വരുന്ന നിരവധി സാമൂഹ്യ സേവനങ്ങളുടെ തുടർച്ചയായി ജൂൺ 15 നു (തിങ്കൾ) നഴ്സുമാർക്കും മറ്റു ആരോഗ്യ പ്രവർത്തകർക്കുമായി പി പി ഇ കിറ്റുകൾ വിതരണം ചെയ്തു.

രൂപതയുടെ കീഴിലുള്ള സെന്‍റ് ജോസഫ് സർവീസ് സൊസൈറ്റിയും മുൻ കേന്ദ്രമന്ത്രിയും രാജ്യസഭാ എംപി യുമായ എ.കെ. ആന്‍റണിയുടെ ഭാര്യ അഡ്വ. എലിസബത്ത് ആന്‍റണി നടത്തുന്ന നവോധാൻ ചാരിറ്റബിൾ ഫൗണ്ടേഷനും സംയുക്തമായിട്ടാണ് ഈ സംരംഭം നടത്തിയത്.

സെന്‍റ് ജോസഫ് സർവീസ് സൊസൈറ്റി പ്രസിഡന്‍റ് ഫാ. മാർട്ടിൻ പാലമറ്റം, നവോധാൻ ചാരിറ്റബിൾ ഫൗണ്ടേഷൻ പ്രസിഡന്‍റ് അഡ്വ. എലിസബത്ത് ആന്‍റണി, കോഓർഡിനേറ്റർ ഡോ. ഷാന്‍റി സൻജയ് എന്നിവർ ചേർന്നു പി പി ഇ കിറ്റുകൾ വിതരണം നിർവഹിച്ചു.

റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്