ഡ​ൽ​ഹി​യി​ൽ കോ​വി​ഡ് ബാ​ധി​ച്ചു മ​ല​യാ​ളി​യാ​യ ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക മ​രി​ച്ചു
Wednesday, June 17, 2020 7:29 PM IST
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി​യി​ൽ കോ​വി​ഡ് ബാ​ധി​ച്ചു ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​യാ​യ മ​ല​യാ​ളി മ​രി​ച്ചു. തി​രു​വ​ല്ല ഓ​ത​റ മാ​രാ​മ​ണ്‍ പു​ത്ത​ൻ​വീ​ട്ടി​ൽ കു​ടും​ബാം​ഗ​വും ജോ​സ​ഫ് വ​ർ​ഗീ​സി​ന്‍റെ ഭാ​ര്യ​യു​മാ​യ റേ​ച്ച​ൽ ജോ​സ​ഫ് (സു​ജ-48) ആ​ണ് മ​രി​ച്ച​ത്.

ഡ​ൽ​ഹി​യി​ലെ റോ​ക്ലാ​ൻ​ഡ് ഹോ​സ്പി​റ്റ​ലി​ൽ ജോ​ലി ചെ​യ്തു​വ​രി​ക​യാ​യി​രു​ന്നു പ​രേ​ത. ഡ​ൽ​ഹി​യി​ൽ തു​ഗ്ള​ക്കാ​ബാ​ദ് ഗ​ലി ന​ന്പ​ർ ഒ​ന്നി​ലാ​യി​രു​ന്നു താ​മ​സം. ശ​വ​സം​സ്കാ​രം ബു​ധ​നാ​ഴ്ച കോ​വി​ഡ് പ്രോ​ട്ടോ​കോ​ൾ അ​നു​സ​രി​ച്ചു ന​ട​ക്കും. മ​ക​ൻ: അ​ക്ഷ​യ് വ​ർ​ഗീ​സ് ജോ​സ​ഫ്.

റി​പ്പോ​ർ​ട്ട്: റെ​ജി നെ​ല്ലി​ക്കു​ന്ന​ത്ത്