കെ.ജെ.ചാക്കോ നിര്യാതനായി
Saturday, July 18, 2020 4:49 PM IST
ചങ്ങനാശേരി: കരിക്കംപള്ളില്‍ കെ.ജെ.ചാക്കോ (ചാക്കോച്ചന്‍-77) നിര്യാതനായി. എടത്വ പച്ച-ചെക്കിടിക്കാട് കരിക്കംപള്ളില്‍ നന്നാട്ടുമാലില്‍ പരേതരായ കുട്ടനാട്ടിലെ പ്രമുഖ കര്‍ഷകന്‍ വാവച്ചന്റെയും വിശുദ്ധ അല്‍ഫോന്‍സമ്മയുടെ അടുത്ത കൂട്ടുകാരി ചിന്നമ്മയുടെയും മകനാണ്.

20-ന് തിങ്കളാഴ്ച രാവിലെ 11-ന് ചങ്ങനാശേരി ബൈപ്പാസിലുള്ള ഭവനത്തിലെ പ്രാര്‍ഥനാ ശുശ്രൂഷകള്‍ക്കു ശേഷം സംസ്‌ക്കാരം മല്ലപ്പള്ളി സുവാര്‍ത്താ ചര്‍ച്ചില്‍.

ഭാര്യ: മല്ലപ്പള്ളി കൊല്ലകുന്നേല്‍ കുടുംബാംഗം തങ്കമ്മ. മക്കള്‍: നീതാ ആന്‍, ഡോ.നാന്‍സി, നിവില്‍ (എല്ലാവരും ഓസ്‌ട്രേലിയ). മരുമക്കള്‍: മനോജ് ശങ്കരമംഗലം (ഇടവംവേലില്‍), ജോര്‍ജ് കടമപ്പുഴ (കാഞ്ഞിരപ്പള്ളി), ഡോ.സിനി പള്ളിവാതുക്കല്‍ (തിരുവല്ല) (എല്ലാവരും ഓസ്‌ട്രേലിയ).

റിപ്പോർട്ട് : സേവ്യർ കാവാലം