ഫ്രാ​ൻ​സി​ൽ കൊ​ല്ല​പ്പെ​ട്ട സാ​മു​വ​ൽ പാ​റ്റി​ക്ക് ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ച്ച് റാ​ലി​ക​ൾ
Sunday, October 25, 2020 9:49 PM IST
പാ​രീ​സ്: ഇ​സ്ലാ​മി​ക് ഭീ​ക​ര​വാ​ദി ക​ഴു​ത്ത​റു​ത്ത കൊ​ന്ന അ​ധ്യാ​പ​ക​ൻ സാ​മു​വ​ൽ പാ​റ്റി​ക്ക് ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ച്ച് ഫ്രാ​ൻ​സി​ൽ ഉ​ട​നീ​ളം റാ​ലി​ക​ൾ സം​ഘ​ടി​പ്പി​ച്ചു.

പ്ര​വാ​ച​ക​ൻ മു​ഹ​മ്മ​ദ് ന​ബി​യു​ടെ കാ​ർ​ട്ടൂ​ണു​ക​ൾ കാ​ണി​ച്ച് മ​ത​മൗ​ലി​ക​വാ​ദ​ത്തെ​ക്കു​റി​ച്ച് ക്ലാ​സെ​ടു​ത്തു എ​ന്നാ​രോ​പി​ച്ചാ​ണ് ചെ​ച്നി​യ​യി​ൽ നി​ന്നു​ള്ള കൗ​മാ​ര​ക്കാ​ര​ൻ അ​ധ്യാ​പ​ക​നാ​യ പാ​റ്റി​യെ സ്കൂ​ൾ പ​രി​സ​ര​ത്തു​വ​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ​ത്.

ഞാ​ൻ അ​ധ്യാ​പ​ക​നാ​ണ് എ​ന്ന മു​ദ്രാ​വാ​ക്യം ഉ​യ​ർ​ത്തി​യാ​ണ് പ​ല​രും റാ​ലി​യി​ൽ പ​ങ്കെ​ടു​ത്ത​ത്. ന​മ്മ​ൾ ഫ്രാ​ൻ​സാ​ണ് എ​ന്ന മു​ദ്രാ​വാ​ക്യ​വു​മാ​യി പ്ര​ധാ​ന​മ​ന്ത്രി ഴാ​ങ് കാ​സ്റെ​റ​ക്സും പ​ങ്കു​ചേ​ർ​ന്നു.

പാ​റ്റി​യെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ​തി​നൊ​ന്ന് പേ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​ട്ടു​ണ്ട്. നേ​രി​ട്ട് കൃ​ത്യം നി​ർ​വ​ഹി​ച്ച കൗ​മാ​ര​ക്കാ​ര​നെ സം​ഭ​വ​സ്ഥ​ല​ത്തി​ന​ടു​ത്തു വ​ച്ചു ത​ന്നെ പോ​ലീ​സ് വെ​ടി​വ​ച്ചു കൊ​ല​പ്പെ​ടു​ത്തി​യി​രു​ന്നു.


റി​പ്പോ​ർ​ട്ട്: ജോ​സ് കു​ന്പി​ളു​വേ​ലി​ൽ