ദിൽഷാദ് ഗാ൪ഡൻ സെന്‍റ് സ്റ്റീഫൻസ് ഓർത്തഡോക്സ്‌ ഇടവകയിൽ ഒവിബിഎസ് 13, 14, 15 തീയതികളിൽ
Friday, November 13, 2020 5:34 PM IST
നൃൂഡൽഹി: ദിൽഷാദ് ഗാ൪ഡൻ സെന്‍റ് സ്റ്റീഫൻസ് ഓർത്തഡോക്സ്‌ ഇടവകയിൽ ഈ വര്‍ഷത്തെ ഓൺലൈൻ ഒവിബിഎസ് (ഓർത്തഡോക്സ്‌ വെക്കേഷൻ ബൈബിള്‍ സ്കൂള്‍) നവംബർ 13, 14, 15 തീയതികളിൽ നടക്കും.

വികാരി ഫാ. തോമസ് വർഗീസ് (ജിജോ പുതുപ്പള്ളി) ഉദ്ഘാടനം ചെയ്തു. "നിങ്ങളുടെ കണ്ണുകൾ തുറക്കു ദൈവത്തെ അറിയൂ (വി. ലുക്കോസ് 24:31) എന്നതാണ് ഈ വർഷത്തെ ചിന്താവിഷയം.

വികാരി ഫാ. തോമസ് വർഗീസ് , ഫാ.എബിൻ പി ജേക്കബ്, സൺ‌ഡേസ്കൂൾ ടീച്ചേർസ്, എംജിഒസിഎസ്എം അംഗങ്ങൾ എന്നിവർ വിവിധ സെക്ഷനിൽ ക്ലാസുകൾ നയിക്കും.

സൺഡേസ്കൂൾ ഹെഡ് മാസ്റ്റ൪ ചാക്കോ എൻ. ഫിലിപ്പ്, സെക്രട്ടറി കെ. ഷാജി ഫിലിപ്പിന്‍റെ നേതൃത്വത്തിൽ ഒവിബിഎസ് ക്ലാസുകൾക്ക് ക്രമീകരണം പൂ൪ത്തിയായി. മീഡിയ ക്രമീകരണം ഷിബി പോൾ മുളന്തുരുത്തി,അജിത് അബ്രഹാം എന്നിവർ നേതൃത്വം നൽകുന്നു.