എസ്.ടി. സുദർശനൻ ഡൽഹിയിൽ നിര്യാതനായി
Thursday, November 19, 2020 7:32 PM IST
ന്യൂ ഡൽഹി: പത്തനംതിട്ട, കൈപ്പുഴ വടക്ക്, എസ്.എസ്. ഭവനത്തിൽ പരേതനായ പി.കെ. തങ്കപ്പന്‍റേയും കെ.ജി. സരസമ്മയുടെയും മകൻ എസ്.ടി. സുദർശനൻ (58) ഡൽഹിയിലെ നജഫ് ഗഡ് സൂരക് പൂർ റോഡിലുള്ള ആരാധന എൻക്ലേവിൽ ഹൃദയാഘാതംമൂലം നിര്യാതനായി. സംസ്കാരം ദ്വാരക സെക്ടർ 24 ശ്മശാനത്തിൽ നടത്തി.

ഭാര്യ: വത്സല, മക്കൾ: സുമൻ എസ്, സുബിൻ എസ്. മരുമക്കൾ: ശാന്തി സുമൻ, സുരഭി സുബിൻ. കൊച്ചുമക്കൾ: ആരുഹി സുമൻ, ആരുഷി സുമൻ, ആര്യൻ സുബിൻ. സഹോദരങ്ങൾ: എസ്.ടി. ത്യാഗരാജൻ, എസ്.ടി. ജയപാലൻ, എസ്.ടി. ഹേമലത.

പരതേൻ നജഫ് ഗഡ്‌ ശ്രീചോറ്റാനിക്കര ഭഗവതി ക്ഷേത്രത്തിന്‍റെ മുൻ വൈസ് പ്രസിഡന്‍റായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.

റിപ്പോർട്ട്: പി.എൻ. ഷാജി