ടാഗോർ ഗാർഡൻ നിർമൽ ഹൃദയ് സീറോ മലബാർ ഇടവകയിൽ കന്യാമറിയത്തിന്‍റെ നൂറുദിന തിരുനാൾ
Friday, November 27, 2020 8:44 PM IST
ന്യൂഡൽഹി: ടാഗോർ ഗാർഡൻ നിർമൽ ഹൃദയ് സീറോ മലബാർ ഇടവകയിൽ പരിശുദ്ധ കന്യാമറിയത്തിന്‍റെ നൂറു ദിന തിരുനാളിന്‍റെ സമാപന ആഘോഷം നവംബർ 27 (വെള്ളി) മുതൽ ഡിസംബർ ആറു (ഞായർ) വരെ നടക്കും.

ഡിസംബർ അഞ്ച് വരെ എല്ലാ ദിവസവും വൈകുന്നേരം ഏഴിന് വിശുദ്ധ കുർബാന, വചനസന്ദേശം, നൊവേന എന്നിവയ്ക്ക് ഫാ. ജോസഫ് വെള്ളാപ്പള്ളിക്കിഴിയിൽ, ഫാ. സുനിൽ പച്ചപ്പള്ളിയിൽ, ഫാ. ജോമോൻ കപ്പലുമാക്കൽ, ഫാ. മാർട്ടിൻ നാല്പതിൽചിറ, റവ. ഡോ. ബെന്നി പാലാട്ടി, ഫാ. ഫ്രിജോ തറയിൽ, ഫാ. ബിജു കണ്ണന്പുഴ, ഫാ. റോണി തോപ്പിലാൻ, ഫാ. ലിറ്റോ ചെറുവള്ളിൽ, ഫാ. അരുൺ ജോസഫ് മാടത്തുംപാടി എന്നിവർ കാർമികത്വം വഹിക്കും.

ഡിസംബർ ആറിനു (ഞായർ) നടക്കുന്ന ആഘോഷമായ തിരുനാൾ കുർബാനക്ക് ഫരീദാബാദ് രൂപത ആർച്ച് ബിഷപ് മാർ കുര്യാക്കോസ് ഭരണികുളങ്ങര മുഖ്യകാർമികത്വം വഹിക്കും.

കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് നടത്തുന്ന തിരുനാൾ ആഘോഷങ്ങളിൽ പങ്കെടുത്ത് പരിശുദ്ധ കന്യാമറിയത്തിന്‍റെ അനുഗ്രഹം പ്രാപിക്കാൻ എല്ലാ വിശ്വാസികളേയും വികാരി ഫാ. റോണി തോപ്പിലാനും സഹവികാരി ഫാ. ലിറ്റോ ചെറുവള്ളിലും സ്വാഗതം ചെയ്തു.

റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്