നജഫ്‌ഗഡ് ശ്രീചോറ്റാനിക്കര ഭഗവതി ക്ഷേത്രത്തിലെ കാർത്തിക പൊങ്കാല
Monday, November 30, 2020 5:36 PM IST
ന്യൂ ഡൽഹി: നജഫ്‌ഗഡ് ശ്രീചോറ്റാനിക്കര ഭഗവതി ക്ഷേത്രത്തിൽ തൃക്കാർത്തിക ദിവസമായ ഞായറാഴ്ച രാവിലെ ഭക്തജനങ്ങൾ പൊങ്കാല സമർപ്പിച്ചു. പ്രശസ്‌തമായ ചക്കുളത്തുകാവ് ക്ഷേത്രത്തിലെ പൊങ്കാല ദിവസം ഡൽഹിയിൽ പൊങ്കാല സമർപ്പണത്തിന് സൗകര്യമൊരുങ്ങിയെന്നതും പ്രത്യേകതയായിരുന്നു.

നിർമാല്യ ദർശനത്തിനു ശേഷം ഗണപതി ഹോമത്തോടെ ചടങ്ങുകൾ ആരംഭിച്ചു. ക്ഷേത്ര മേൽശാന്തി അനീഷ് തിരുമേനിയുടെ കാർമികത്വത്തിൽ ശ്രീകോവിലിലെ നെയ് വിളക്കിൽ നിന്നും കൊളുത്തിയ ദീപനാളത്താൽ പണ്ടാര അടുപ്പിലേക്ക് അഗ്നി പകർന്നു. തുടർന്ന് ഭക്തർ അവരവരുടെ പൊങ്കാല അടുപ്പുകളിലേക്ക് തീനാളങ്ങൾ പകരുന്നതോടെ പൊങ്കാലയ്ക്ക് തുടക്കമായി.

പ്രഭാത പൂജകൾക്കുശേഷം വിശേഷാൽ പൂജകളും ലഘുഭക്ഷണവും തൃക്കാർത്തികയോടനുബന്ധിച്ച് ഉണ്ടായിരുന്നു.

റിപ്പോർട്ട്: പി.എൻ. ഷാജി