ഫാ. സൈമണ്‍ എലവത്തിങ്കല്‍ നിര്യാതനായി
Saturday, December 12, 2020 5:03 PM IST
ഭുവനേശ്വര്‍ : ഒഡീഷയിലെ ബരാംപൂര്‍ രൂപതാംഗമായ ഫാ. സൈമണ്‍ എലവത്തിങ്കല്‍ (54) നിര്യാതനായി. പരേതരായ ആന്റണിയുടേയും സിസിലിയുടേയും പുത്രനാണ്. മയ്‌മോള്‍, സാജന്‍, സാംസണ്‍, സി. ലീന സിഎംസി എന്നിവര്‍ സഹോദരങ്ങളാണ്.

തൃശൂര്‍ കുര്യച്ചിറ സ്വദേശിയായ ഇദ്ദേഹം ജസോള ഹോളിഫാമിലി ആശുപത്രിയില്‍ വച്ച് ശനിയാഴ്ച പുലര്‍ച്ചെയാണ് നിര്യാതനായത്. ഗുഡ്ഗാവ് രൂപതയിലെ മിഷന്‍ കോര്‍ഡിനേറ്ററായി സേവനം അനുഷ്ഠിച്ചിരുന്നു.

റിപ്പോര്‍ട്ട്: റെജി നെല്ലിക്കുന്നത്ത്‌