മിഷൻ ആനിമേഷൻ സെന്‍റർ ഉദ്ഘാടനം നടത്തി
Wednesday, December 30, 2020 12:26 PM IST
ഡൽഹി: ഫരീദാബാദ് ഡൽഹി രൂപത യുടെ മിഷൻ ആനിമേഷൻ സെന്‍ററിന്‍റെ ഉദ്ഘാടനവും വെഞ്ചിരിപ്പും ആർച്ച്ബിഷപ്പ് കുര്യാക്കോസ് ഭരണികുളങ്ങര നിർവ്വഹിച്ചു. ഫരീദാബാദ് രൂപത സഹായ മെത്രാൻ മാർ ജോസ് പുത്തൻവീട്ടിൽ, ജലന്തർ രൂപത അഡ്മിനിസ്ട്രേറ്റർ ബിഷപ്പ് ആഗ്നേല്ലോ റുഫീനോ , ഫരീദാബാദ് രൂപത വികാരി ജൻറാൾമാരായ മോൺ. സിറിയക്ക് കൊച്ചാലുങ്കൽ മോൺസിഞ്ഞോർ ജോസഫ് ഓടനാട്ട് മറ്റു വൈദീകർ സന്യസ്ഥർ അൽമായർ എന്നിവർ പങ്കെടുത്തു.

ആർച്ച്ബിഷപ്പ് കുര്യാക്കോസ് ഭരണികുളങ്ങര തിരുകർമ്മങ്ങൾക്ക് മുഖ്യ കാർമ്മികത്വം വഹിച്ചു. ഫരീദാബാദ് രൂപതയുടെ ഈ സംരഭത്തിനു നേതൃത്വം നൽകിയ ബിഷപ്പ് ജോസ് , ഫാദർ സിറിയക്ക്, ഫാദർ ജോമി എന്നിവരെയും ഇതിനോട് സഹകരിച്ച മറ്റു വ്യക്തികളെയും ആർച്ച്ബിഷപ്പ് അനുമോദിച്ചു. സുവിശേഷം അറിയിക്കുക എന്നത് എല്ലാ സഭകളുടെയും ധർമ്മമാണെന്നും അതുകൊണ്ട് വിവിധ സഭകൾ ഒരുമയോടെ സുവിശേഷത്തിന് സാക്ഷ്യം നൽകണമെന്നും അദ്ദേഹം സന്ദേശത്തിൽ പറഞ്ഞു.

റിപ്പോർട്ട്: റജി നെല്ലിക്കുന്നത്ത്