ദിൽഷാദ് ഗാ൪ഡൻ സെന്‍റ് സ്റ്റീഫന്‍സ് ഓർത്തഡോക്സ് പള്ളി ഓർമ്മപ്പെരുന്നാൾ
Friday, January 8, 2021 6:43 PM IST
നൃൂഡൽഹി: ദിൽഷാദ് ഗാ൪ഡൻ സെന്‍റ് സ്റ്റീഫന്‍സ് ഓർത്തഡോക്സ് പള്ളിയുടെ കാവൽ പിതാവും ശെമ്മാശന്മാരിൽ പ്രധാനിയും സഭയുടെ പ്രഥമ രക്തസാക്ഷിയുമായ മാ൪ സ്തേഫാനോസ് സഹദായുടെ ഓർമ്മപ്പെരുന്നാൾ ജനുവരി 3 മുതൽ 10 വരെ ആഘോഷിക്കുന്നു.

ശുശ്രൂഷകൾക്ക് ഡൽഹി ഭദ്രാസനാധിപൻ ഡോ. യുഹാനോൻ മാ൪ ദിമെത്രിയോസ് മുഖ്യകാ൪മികത്വം വഹിക്കും. പെരുന്നാൾ ക്രമീകരണങ്ങൾക്ക് വികാരി ഫാ. തോമസ് വർഗീസ് (ജിജോ പുതുപ്പള്ളി) നേതൃത്വം നല്‍കും.

9 നു (ശനി) വൈകുന്നേരം 6 ന് ഡോ. യുഹാനോൻ മാർ ദിമെത്രയോസിന്‍റെ പ്രധാന കാർമികത്വത്തിൽ സന്ധ്യാ പ്രാർത്ഥന . ധ്യാനപ്രസംഗംത്തിന് ഫാ. അജി കെ. ചാക്കോ നേതൃത്വം നൽകും. തുടർന്ന് പ്രദക്ഷിണവും, ശ്ലൈഹീക വാഴ്‌വും നേർച്ചയും ഉണ്ടായിരിക്കുന്നതാണ്.

10 ന് (ഞായർ) രാവിലെ 7.30 -ന് പ്രഭാത നമസ്‌കാരവും തുടർന്നു വിശുദ്ധ കുർബാനയ്ക്കും ഡോ. യുഹാനോൻ മാർ ദിമെത്രയോസിന്‍റെ പ്രധാന കാർമികത്വത്തിൽ നടത്തപ്പെടും. 11 ന് ഇടവകയുടെ അഭിമാനമായ *JMP Musical Feast-VIII* മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്യും. അഭ്യുദയകാംഷികളായ സ്നേഹിതർ ഒരുക്കുന്ന സംഗീത വിരുന്ന് ആയിരിക്കും ഈ വർഷത്തെ പ്രത്യേകത. ജോബ് മാർ പീലക്സിനോസ് തിരുമേനി കുറിച്ചുള്ള അനുസ്മരണ പ്രഭാഷണം ഡൽഹി ഭദ്രാസന സെക്രട്ടറി ഫാ. സജി യോഹന്നാൻ നടത്തും. തുടർന്ന് നേർച്ചവിളമ്പ്, പെരുന്നാൾ കൊടിയിറക്ക് എന്നിവ നടക്കും.

ലൈവ് സ്ട്രീമിങ് : www.ststephens.in

റിപ്പോർട്ട്: ഷിബി പോൾ