മ്യൂ​സി​ക് മ​ഗി​ൽ നി​ഖി​ൽ തോ​മ​സി​ന്‍റെ പു​തി​യ ഗാ​നം പു​റ​ത്തി​റ​ങ്ങി
Monday, January 18, 2021 11:34 PM IST
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ലെ ഡ​ബ്ലി​നി​ൽ നി​ന്നു​ള്ള ’നി​ഖി​ൽ തോ​മ​സ് പാ​ടി​യ "മി​ഴി​ക​ളി​ലാ​ദ്യം ന്ധ​എ​ന്ന് തു​ട​ങ്ങു​ന്ന ഗാ​നം സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ഹി​റ്റ് ചാ​ർ​ട്ടി​ലേ​ക്ക്. ഫോ​ർ മ്യൂ​സി​ക്സി​ന്‍റെ ഒ​റി​ജി​ന​ൽ സി​രീ​സ് ആ​യ "​മ്യൂ​സി​ക് മ​ഗി’​ൽ ഫോ​ർ മ്യൂ​സി​ക്കി​ലെ ബി​ബി മാ​ത്യു​വും എ​ൽ​ദോ​സും ചേ​ർ​ന്ന് എ​ഴു​തി​യ മ​നോ​ഹ​ര ഗാ​നം അ​യ​ർ​ല​ൻ​ഡി​ലെ സു​ന്ദ​ര​മാ​യ പാ​ർ​ക്കു​ക​ളു​ടെ പാ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് വി​ഷ്വ​ൽ ചെ​യ്തി​രി​ക്കു​ന്ന​ത്.

ആ​ദ്യ പ്ര​ണ​യ​ത്തി​ന്‍റെ സൗ​ന്ദ​ര്യ​വും വി​ര​ഹ​വും എ​ല്ലാം നി​റ​ഞ്ഞ ഈ ​മ​നോ​ഹ​ര​മാ​യ മ്യൂ​സി​ക് ആ​ൽ​ബ​ത്തി​ന്‍റെ സം​ഗീ​തം നി​ർ​വ​ഹി​ച്ചി​രി​ക്കു​ന്ന​ത് ഫോ​ർ മ്യൂ​സി​ക്സ് ആ​ണ്. മ്യൂ​സി​ക് 24*7 ചാ​ന​ലി​ലൂ​ടെ ആ​ണ് ഈ ​ഗാ​നം റീ​ലീ​സ് ആ​യി​രി​ക്കു​ന്ന​ത്.

ഫോ​ർ മ്യൂ​സി​ക്സി​ന്‍റെ ഒ​റി​ജി​ന​ൽ സി​രീ​സ് ആ​യ ""​മ്യൂ​സി​ക് മ​ഗി’’​ന്‍റെ അ​യ​ർ​ല​ൻ​ഡ് എ​പ്പി​സോ​ഡി​ലൂ​ടെ​യാ​ണ് മെ​ൽ​വി​നെ ഫോ​ർ മ്യൂ​സി​ക്സ് ക​ണ്ടെ​ത്തി​യ​ത്.

അ​യ​ർ​ല​ൻ​ഡി​ൽ നി​ന്നു​ള്ള 19 പു​തി​യ പാ​ട്ടു​കാ​രെ​യാ​ണ് ഫോ​ർ മ്യൂ​സി​ക്സ് ന്ധ​ന്ധ​മ്യൂ​സി​ക് മ​ഗി’’​ലൂ​ടെ സം​ഗീ​ത​ലോ​ക​ത്തി​ന് പ​രി​ച​യ​പ്പെ​ടു​ത്തു​ന്ന​ത്. മ്യൂ​സി​ക് മ​ഗിൽ ഇ​തി​നു​മു​ൻ​പ് റീ​ലീ​സ് ആ​യി​ട്ടു​ള്ള എ​ല്ലാ ഗാ​ന​ങ്ങ​ളും സൂ​പ്പ​ർ ഹി​റ്റു​ക​ൾ ആ​യി മാ​റി​ക്ക​ഴി​ഞ്ഞു.

റി​പ്പോ​ർ​ട്ട്: ജെ​യ്സ​ണ്‍ കി​ഴ​ക്ക​യി​ൽ