ന​ജ​ഫ് ഗ​ഡ് ക്ഷേ​ത്ര​ത്തി​ലെ വ​ലി​യ പൊ​ങ്കാ​ല ഞാ​യ​റാ​ഴ്ച; ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി
Thursday, March 18, 2021 11:43 PM IST
ന്യൂ​ഡ​ൽ​ഹി: ന​ജ​ഫ്ഗ​ഡ് ശ്രീ​ചോ​റ്റാ​നി​ക്ക​ര ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ലെ 22-ാമ​ത് വ​ലി​യ പൊ​ങ്കാ​ല​ക്കു​ള്ള ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യ​താ​യി ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. ഞാ​യ​റാ​ഴ്ച​യാ​ണ് വ​ലി​യ പൊ​ങ്കാ​ല. പൊ​ങ്കാ​ല​ക്കാ​വ​ശ്യ​മാ​യ ക​ല​ങ്ങ​ളും വി​റ​കും അ​ടു​പ്പു​ക​ളും മ​റ്റു സാ​മ​ഗ്രി​ക​ളും ക്ഷേ​ത്ര​ത്തി​ൽ എ​ത്തി​ച്ചേ​ർ​ന്നു.

രാ​വി​ലെ 4:30-ന് ​നി​ർ​മ്മാ​ല്യ ദ​ർ​ശ​നം, തു​ട​ർ​ന്ന് 5:15-ന് ​ക്ഷേ​ത്ര ത​ന്ത്രി അ​ക്കീ​ര​മ​ണ്‍ കാ​ളി​ദാ​സ​ൻ ഭ​ട്ട​തി​രി​പ്പാ​ടി​ന്‍റെ മു​ഖ്യ കാ​ർ​മ്മി​ക​ത്വ​ത്തി​ൽ മ​ഹാ ഗ​ണ​പ​തി ഹോ​മ​ത്തോ​ടെ ച​ട​ങ്ങു​ക​ൾ​ക്ക് തു​ട​ക്ക​മാ​വും. ശ​ശി​കു​മാ​ർ ന​ന്പൂ​തി​രി​യും ക്ഷേ​ത്ര മേ​ൽ​ശാ​ന്തി അ​നീ​ഷ് തി​രു​മേ​നി​യും പ​രി​ക​ർ​മ്മി​ക​ളാ​വും. സ​ർ​ക്കാ​ർ പു​റ​പ്പെ​ടു​വി​ച്ചി​ട്ടു​ള്ള കോ​വി​ഡ്-19 സു​ര​ക്ഷാ മാ​ന​ദ​ണ്ഡ​ങ്ങ​ൾ ക​ർ​ശ​ന​മാ​യി പാ​ലി​ച്ചു​കൊ​ണ്ടാ​ണ് ഇ​ത്ത​വ​ണ പൊ​ങ്കാ​ല ന​ട​ത്തു​ന്ന​ത്. മാ​സ്ക് ധ​രി​ച്ചെ​ത്തു​ന്ന​വ​ർ​ക്കു മാ​ത്ര​മാ​യി​രി​ക്കും ക്ഷേ​ത്ര​ത്തി​ലേ​ക്ക് പ്ര​വേ​ശ​ന​മെ​ന്നും ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

പൊ​ങ്കാ​ല കൂ​പ്പ​ണു​ക​ൾ​ക്കും മ​റ്റു വ​ഴി​പാ​ടു​ക​ൾ​ക്കു​മാ​യി പ്ര​ത്യേ​ക കൗ​ണ്ട​റു​ക​ളും അ​ന്ന​ദാ​ന പൊ​തി​ക​ളും ഒ​രു​ക്കി​യി​ട്ടു​ണ്ട്.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് അ​ശോ​ക​ൻ 9654425750 ജ​ന​റ​ൽ സെ​ക്ര​ട്ട​റി സി. ​കൃ​ഷ്ണ​കു​മാ​ർ 8800552070 എ​ന്നി​വ​രു​മാ​യി ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണ്.

റി​പ്പോ​ർ​ട്ട്: പി.​എ​ൻ. ഷാ​ജി