ബെൻഡിഗോയിൽ മരിച്ച ലിസിമോളുടെ അനുസ്മരണ ചടങ്ങുകൾ 20 നു ബോർട്ടിൽ
Friday, March 19, 2021 1:57 PM IST
ബെൻഡിഗോ : അകാലത്തിൽ മരിച്ച ലിസിമോൾ ഷാജിക്ക് ആദരാഞ്ജലികളർപ്പിക്കാൻ ബെൻഡിഗോ - ബോർട്ട്‌ മലയാളി സമൂഹം മാർച്ച് 20 -നു ശനിയാഴ്ച ബോർട്ടിൽ ഒത്തുചേരും .

കോട്ടയം കുറുപ്പന്തറ കളരിക്കൽ ഷാജിയുടെ ഭാര്യ ലിസിമോൾ ഷാജി (52 ) കഴിഞ്ഞ ദിവസമാണ് മരിച്ചത്. ബെൻഡിഗോ ബോർട്ട് ഡിസ്ട്രിക്റ്റ് ഹോസ്പിറ്റലിൽ നഴ്സ് ആയ ലിസിമോൾ കാൻസർ രോഗബാധയെത്തുടർന്നാണ് മരിച്ചത്.

കടുത്തുരുത്തി ആപ്പാഞ്ചിറ പൂഴിക്കോൽ പയ്യാംതടത്തിൽ പരേതനായ പാപ്പച്ചന്‍റേയും ത്രേസ്യാമ്മയുടെയും മകളാണ്.സഹോദരങ്ങൾ : ടെസി സാബു തൈപ്പറമ്പിൽ -ബ്രിസ്ബൻ , സലേഷ്യൻ സഭാംഗമായ ഫാ. പി. എസ്‌ . ജോർജ് - ബാംഗ്ലൂർ , ജോൺസൺ പൈയാംതടത്തിൽ ആപ്പാഞ്ചിറ എന്നിവരാണ്.

ബോർട്ട്‌ സെന്‍റ് പാട്രിക് പള്ളിയിലാണ് പൊതു ദർശനവും അനുസ്മരണ ശുശ്രുഷകളും നടക്കുന്നത് . ശനിയാഴ്ച ഉച്ച കഴിഞ്ഞു രണ്ടു മുതൽ നാലു വരെയാണ് ചടങ്ങുകൾ. സീറോ മലബാർ മെൽബൺ രൂപതാ വൈദീകനായ ഫാ .സോജൻ മാത്യു എഴുന്നൂറ്റിൽ ദിവ്യബലിക്കും അനുസ്മരണ ശുശ്രുഷകൾക്കും കാർമികത്വം വഹിക്കും.

മെൽബൺ ബിഷപ് മാർ ബോസ്കോ പുത്തൂർ അടക്കമുള്ളവർ കുടുംബാംഗങ്ങളെ അനുശോചനം അറിയിച്ചു. 26 നു ലിസിമോളുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും .കുറുപ്പുംതറ മണ്ണാറപ്പാറ പള്ളിയിലാണ് സംസ്കാര ചടങ്ങുകളെന്നും ബന്ധുക്കൾ അറിയിച്ചു.

റിപ്പോർട്ട്: തോമസ് ടി ഓണാട്ട്